സ​പ്ലൈ​കോ​യു​ടെ ന​വീ​ക​രി​ച്ച വി​ല്പ​ന​ശാ​ല​ക​ളു​ടെ ഉ​ദ്ഘാ​ട​നം
Wednesday, September 30, 2020 10:50 PM IST
ആ​ല​പ്പു​ഴ: സം​സ്ഥാ​ന​ത്ത് സ​പ്ലൈ​കോ​യു​ടെ ന​വീ​ക​രി​ച്ച ആ​റു വി​ല്പ​ന​ശാ​ല​ക​ളു​ടെ ഉ​ദ്ഘാ​ട​നം മൂ​ന്നിന് വൈ​കു​ന്നേ​രം മൂ​ന്നി​ന് വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സ് വ​ഴി മ​ന്ത്രി പി.​ തി​ലോ​ത്ത​മ​ൻ നി​ർ​വ​ഹി​ക്കും. തി​രു​വ​ന​ന്ത​പു​രം പാ​ള​യം​കു​ന്ന് മാ​വേ​ലി​സ്റ്റോ​ർ, ഇ​ടു​ക്കി കു​മ​ളി പീ​പ്പി​ൾ​സ് ബ​സാ​ർ, എ​റ​ണാ​കു​ളം പ​ന​ങ്ങാ​ട് സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ്, ആ​ല​പ്പു​ഴ ഹ​രി​പ്പാ​ട് സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ്, പാ​ല​ക്കാ​ട് വ​ട​വ​ന്നൂ​ർ മാ​വേ​ലി സൂ​പ്പ​ർ മാ​ർ​ക്ക​റ്റ്, മ​ല​പ്പു​റം മ​ക്ക​ര​പ്പ​റ​ന്പ് സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് എ​ന്നീ വി​ല്പ​ന ശാ​ല​ക​ളു​ടെ ഉ​ദ്ഘാ​ട​ന​മാ​ണ് ന​ട​ക്കു​ക. എം​എ​ൽ​എ​മാ​ർ, പ​ഞ്ചാ​യ​ത്ത്/​മു​നി​സി​പ്പ​ൽ അ​ധ്യ​ക്ഷ​ൻ​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പ്ര​കാ​ര​മാ​ണ് ച​ട​ങ്ങ്.