മോ​ച​ന​മു​ന്നേ​റ്റ സം​ര​ക്ഷ​ണ സ​ദ​സ് ന​ട​ത്തി
Wednesday, September 30, 2020 10:52 PM IST
അ​ന്പ​ല​പ്പു​ഴ: സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും ത​ട​ഞ്ഞു​വ​ച്ച എ​ല്ലാ ആ​നു​കൂ​ല്യ​ങ്ങ​ളും ഉ​ട​ൻ വി​ത​ര​ണം ചെ​യ്യു​ക, വീ​ണ്ടും ശ​ന്പ​ളം പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്കു​ക, അ​ധ്യാ​പ​ക വി​ദ്യാ​ർ​ഥി അ​നു​പാ​ത​ത്തി​ൽ മാ​റ്റം വ​രു​ത്തി അ​ധ്യാ​പ​ക​രെ കൂ​ട്ട​ത്തോ​ടെ പി​രി​ച്ചു​വി​ടാ​നു​ള്ള തീ​രു​മാ​നം മാ​റ്റു​ക, ശ​ന്പ​ള​പ​രി​ഷ്ക​ര​ണം ന​ട​പ്പി​ലാ​ക്കു​ന്ന​തി​നു​ള്ള സ​ർ​ക്കാ​രി​ന്‍റെ താത്പ​ര്യ​മി​ല്ലാ​യ്മ അ​വ​സാ​നി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് സ്റ്റേ​റ്റ് എം​പ്ലോ​യി​സ് ആ​ൻ​ഡ് ടീ​ച്ചേ​ഴ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ (സെ​റ്റൊ) അ​ന്പ​ല​പ്പു​ഴ ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ് പി​ട​ക്ക​ൽ മോ​ച​ന മു​ന്നേ​റ്റ സം​ര​ക്ഷ​ണ സ​ദ​സ് ന​ട​ത്തി. കെ​പി​എ​സ്ടിഎ സം​സ്ഥാ​ന സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് സി. ​പ്ര​ദീ​പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ട്ര​ഷ​റ​ർ കെ. ​ച​ന്ദ്ര​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​നോ​ദ് (കെ​ജി​ഒ​യു), വി.​ആ​ർ. ജോ​ഷി, ഷി​ബു, അ​ന​സ് യാ​സ്മി​ൻ, ഷ​ഫീ​ഖ്, പ്ര​ശാ​ന്ത് ആ​റാ​ട്ടു​പു​ഴ, ജി. ​ജ​യ​ൻ, പ്ര​ശാ​ന്ത് എം. ​ന​ന്പൂ​തി​രി എന്നിവര്‌ പ്ര​സം​ഗി​ച്ചു.