സ്നേ​ഹ​സാ​ക്ഷ്യം പ​ദ്ധ​തി​യു​മാ​യി കു​മാ​ര​പു​രം പ​ഞ്ചാ​യ​ത്ത്
Wednesday, September 30, 2020 10:55 PM IST
ആ​ല​പ്പു​ഴ: കു​മാ​ര​പു​രം പ​ഞ്ചാ​യ​ത്തി​ലെ കി​ട​പ്പു​രോ​ഗി​ക​ൾ​ക്കും നി​ർ​ധ​ന​ർ​ക്കും നി​രാ​ലം​ബ​രാ​യ​വ​ർ​ക്കും വ​യ​റെ​രി​യാ​തെ ക​ഴി​യാം. ‘സ്നേ​ഹ​സാ​ക്ഷ്യം​’ എ​ന്ന പ​ദ്ധ​തി​യി​ലൂ​ടെ വി​ശ​പ്പു​ര​ഹി​ത കു​മാ​ര​പു​ര​മെ​ന്ന സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​ക്കു​ക​യാ​ണ് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി. ആ​രാ​ലും ആ​ശ്ര​യ​മി​ല്ലാ​തെ ജീ​വി​ക്കു​ന്ന​വ​ർ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ ഈ ​പ​ദ്ധ​തി ഏ​റെ ആ​ശ്വാ​സ​മാ​കും. ക​ഴി​ഞ്ഞ മാ​ർ​ച്ച് മു​ത​ൽ ആ​രം​ഭി​ച്ച പ​ദ്ധ​തി ഇ​ന്നും വി​ജ​യ​ക​ര​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്നു.

15 വാ​ർ​ഡു​ക​ളി​ൽനി​ന്നും സ​ർ​വേ​യി​ലൂ​ടെ തെര​ഞ്ഞെ​ടു​ത്ത 85 പേ​ർ​ക്കാ​ണ് ഈ ​പ​ദ്ധ​തി ഇ​ന്ന് ആ​ശ്വാ​സ​മേ​കു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ന്‍റെ വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നു​മാ​ണ് സ്വ​പ്ന​സാ​ക്ഷ്യം പ​ദ്ധ​തി​ക്കാ​യി തു​ക മാ​റ്റിവ​ച്ചി​രി​ക്കു​ന്ന​ത്. ഉ​ച്ച​യ്ക്കും വൈ​കി​ട്ടു​മാ​യി ര​ണ്ടുനേ​ര​ത്തെ ഭ​ക്ഷ​ണ​മാ​ണ് 85 പേ​ർ​ക്ക് വീ​ടു​ക​ളി​ൽ ദി​വസേന എ​ത്തി​ച്ചു ന​ൽ​കു​ന്ന​ത്. സ​മു​ന്ന​തി കു​ടും​ബ​ശ്രീ​യി​ലെ പ്ര​വ​ർ​ത്ത​ക​രാ​ണ് പ​ദ്ധ​തി​ക്കാ​യി ഭ​ക്ഷ​ണം ത​യാ​റാ​ക്കു​ന്ന​ത്.

മാ​വേ​ലി സ്റ്റോ​ർ, ത്രി​വേ​ണി, ഹോ​ർ​ട്ടി​ക്കോ​ർ​പ് എ​ന്നീ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു​മാ​ണ് ഭ​ക്ഷ​ണം പാ​കം ചെ​യ്യാ​നു​ള്ള പ​ല​വ്യ​ഞ്ജ​ന​ങ്ങ​ളും പ​ച്ച​ക്ക​റി​യും മറ്റും എ​ത്തി​ക്കു​ന്ന​തെ​ന്നും പ​ഞ്ചാ​യ​ത്തി​ന്‍റെ സ്വ​പ്ന പ​ദ്ധ​തി​ക​ളി​ലൊന്നാ​യ സ്നേ​ഹ​സാ​ക്ഷ്യം ഇ​നി​യും വി​ജ​യ​ക​ര​മാ​യി മു​ന്നോ​ട്ടുകൊ​ണ്ടു​പോ​കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ് പ​ഞ്ചാ​യ​ത്ത് നേ​തൃ​ത്വം ന​ൽ​കു​ന്ന​തെ​ന്നും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. സു​രേ​ഷ്കു​മാ​ർ പ​റ​ഞ്ഞു.