‘ക​രു​താം ആ​ല​പ്പു​ഴ​യെ’: പ്ര​തി​രോ​ധ യ​ജ്ഞ​ത്തി​ന് തു​ട​ക്ക​മാ​യി
Thursday, October 1, 2020 10:24 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ൾ സ്വീ​ക​രി​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യ​വും സ്വ​യം സു​ര​ക്ഷി​ത​രാ​കാ​നു​ള്ള ബോ​ധ​വ​ത്ക​ര​ണ​ത്തി​നു​മാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന ‘ക​രു​താം ആ​ല​പ്പു​ഴ​യെ’ കോ​വി​ഡ് പ്ര​തി​രോ​ധ തീ​വ്ര​യ​ജ്ഞ പ​രി​പാ​ടി​ക്ക് തു​ട​ക്ക​മാ​യി. സാ​മൂ​ഹ്യനീ​തിവ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ‘മാ​സ്ക് എ​ന്ന വാ​ക്സി​ൻ’ പ​ദ്ധ​തി​യു​ടെ ഫ്ലാ​ഗ് ഓ​ഫ് ക​ർ​മ​ത്തി​ലൂ​ടെ​യാ​ണ് തു​ട​ക്ക​മാ​യ​ത്.

വ​യോ​ജ​ന ദി​ന​മാ​യ ഇന്നലെ വ​യോ​ജ​ന​ങ്ങ​ൾ​ക്ക് മാ​സ്ക് ന​ൽ​കു​ന്ന മാ​സ്ക് എ​ന്ന വാ​ക്സി​ൻ പ​ദ്ധ​തി​യു​ടെ ഫ്ലാ​ഗ് ഓ​ഫ് ജി​ല്ലാ ക​ള​ക്ട​ർ എ.​ അ​ല​ക്സാ​ണ്ട​ർ സി​വി​ൽ സ്റ്റേ​ഷ​ൻ അ​ങ്ക​ണ​ത്തി​ൽ നി​ർ​വ​ഹി​ച്ചു. ര​ണ്ടു വാ​ഹ​ന​ത്തി​ലാ​യി മാ​സ്ക് ജി​ല്ല​യി​ലെ വ​യോ​ജ​ന​കേ​ന്ദ്ര​ങ്ങ​ൾ ഉ​ൾ​പ്പെടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ എ​ത്തി​ച്ച് വ​യോ​ജ​ന​ങ്ങ​ൾ​ക്ക് വിതരണം ചെയ്യും.

ജി​ല്ല​യി​ൽ കോവി​ഡ് കേ​സു​ക​ൾ കൂ​ടിവ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഒ​ക്ടോ​ബ​ർ ഒ​ന്നു മു​ത​ൽ 31 വ​രെ വി​പു​ല​മാ​യ കോ​വി​ഡ് പ്ര​തി​രോ​ധ കാന്പെ​യി​ൻ സം​ഘ​ടി​പ്പി​ക്കു​ക​യാ​ണെ​ന്ന് ക​ള​ക്ട​ർ പ​റ​ഞ്ഞു. ജി​ല്ല​യി​ൽ 3,33,000 വ​രു​ന്ന വ​യോ​ജ​ന​ങ്ങ​ളെ കോ​വി​ഡി​ൽനി​ന്ന് സം​ര​ക്ഷി​ച്ച് നി​ർ​ത്തു​ക​യാ​ണ് പ്ര​ധാ​ന ല​ക്ഷ്യം.

ജി​ല്ല​യി​ൽ ഗാ​ന്ധി​ജ​യ​ന്തി ദി​വ​സം തു​ട​ങ്ങി ഏ​ഴു​ ദി​വ​സ​ത്തെ ശു​ചീ​ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കും. എ​ല്ലാ​വ​രും അ​വ​ര​വ​രു​ടെ വീ​ട്ടി​ലും തൊ​ഴി​ലി​ട​ങ്ങ​ളി​ലും ബ്ലീ​ച്ചിം​ഗ് ലാ​യ​നി ഉ​പ​യോ​ഗി​ച്ച് അ​ണു​വി​മു​ക്ത​മാ​ക്ക​ണം. ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​നം ഇ​ന്ന് ഓ​ഫീ​സു​ക​ളി​ലും ന​ട​ക്കും. ഇ​തു കൂ​ടാ​തെ ക​രു​താം വ​യോ​ജ​ന​ങ്ങ​ളെ, ക​രു​ത​ൽ അ​ണു​ന​ശീ​ക​ര​ണ​ത്തി​ലൂ​ടെ, ക​രു​ത​ലോ​ടെ വാ​ങ്ങാം, ക​രു​ത​ലോ​ടെ വി​പ​ണ​നം, ക​രു​ത​ലോ​ടെ തൊ​ഴി​ലി​ട​ങ്ങ​ൾ, ക​രു​ത​ലോ​ടെ ച​ട​ങ്ങു​ക​ൾ, ക​രു​ത​ലോ​ടെ അ​തി​ഥി​സു​ര​ക്ഷ, ക​രു​താം തീ​ര​നാ​ടി​നെ തു​ട​ങ്ങി​യ​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ പ​രി​പാ​ടി​ക​ളാ​ണ് ഒ​രു മാ​സ​ക്കാ​ലം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​വി​ധ വ​കു​പ്പുക​ളെ ഏ​കോ​പി​പ്പി​ച്ചാ​ണ് ഒ​ക്ടോ​ബ​ർ ഒ​ന്നു​മു​ത​ൽ ഒ​രുമാ​സം നീ​ളു​ന്ന പ്ര​ചാ​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

സ​ബ് ക​ള​ക്ട​ർ അ​നു​പം മി​ശ്ര ചീ​ഫ് ക​മാ​ൻ​ഡ​ൻ​റും ജി​ബി​ൻ ബാ​ബു ഡെ​പ്യൂ​ട്ടി ക​മാ​ൻ​ഡ​ൻ​റു​മാ​യി​ട്ടു​ള്ള സ്പെ​ഷൽ ടീം ​ഫോ​ർ ആ​ക‌്ഷ​ൻ റ​ഡി​നെ​സ് (​സ്റ്റാ​ർ) എ​ന്ന വോ​ള​ന്‍റി​യ​ർ ടീ​മാ​ണ് മാ​സ്ക് ക്യാന്പയി​നു ചു​ക്കാ​ൻ പി​ടി​ക്കു​ന്ന​ത്. ജി​ല്ലാ സാ​മൂ​ഹ്യ നീ​തി ഓ​ഫീ​സ​ർ എ.​ഒ. അ​ബി​നും ച​ട​ങ്ങി​ൽ പങ്കെടുത്തു.

ക്യാ​ന്പ​യിന്‍റെ ഭാ​ഗ​മാ​യി പൊ​തു​ജ​ന​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്തം സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ഉ​റ​പ്പാ​ക്കാ​ൻ ക​രു​താം ആ​ല​പ്പു​ഴ​യെ എ​ന്ന ഫേ​സ് ബു​ക്ക് പേ​ജ് ത​യാറാ​ക്കി​യി​ട്ടു​ണ്ട്.

ക്യാന്പയി​നി​ൽ പ​ങ്കാ​ളി​ക​ളാ​കു​ന്ന​വ​ർ​ക്ക് ക​രു​താം ആ​ല​പ്പു​ഴ​യെ ഫേ​സ് ബു​ക്ക് പേ​ജി​ലൂ​ടെ മാ​സ്ക് വി​ത​ര​ണം അ​ട​ക്ക​മു​ള്ള കോ​വിഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​ങ്കുവ​യ്ക്കാം. ഇ​തി​നാ​യി [email protected] gmail.com എ​ന്ന ഇ ​മെ​യി​ലി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഫോ​ട്ടോ​യും റി​പ്പോ​ർ​ട്ടും അ​യ​യ്ക്ക​ണം.