ഫാ. ​മാ​ർ​സ​ൽ ഫെ​ർ​ണാ​ണ്ട​സ് റീ​ജ​ണ​ൽ വി​കാ​ർ
Thursday, October 1, 2020 10:25 PM IST
കൊ​​​​ല്ലം: നി​​​​ഷ്പാ​​​​ദു​​​​ക ക​​​​ർ​​​​മ​​​​ലീ​​​​ത്താ സ​​​​ഭ​​​​യു​​​​ടെ കൊ​​​​ട്ടി​​​​യം ആ​​​​സ്ഥാ​​​​ന​​​​മാ​​​​യു​​​​ള്ള സൗ​​​​ത്ത് കേ​​​​ര​​​​ള പ്രൊ​​​​വി​​​​ൻ​​​​സി​​​​ന്‍റെ മി​​​​ഷ​​​​ൻ പ്ര​​​​ദേ​​​​ശ​​​​മാ​​​​യ സെ​​​​ന്‍റ് തെ​​​​രാ​​​​സാ​​​​സ് റീ​​​​ജ​​​​ണ​​​​ൽ വി​​​​കാ​​​​രി​​​​യ​​​​ത്തി​​​​ന്‍റെ പു​​​​തി​​​​യ സാ​​​​ര​​​​ഥി​​​​യാ​​​​യി ഫാ. ​​​​മാ​​​​ർ​​​​സ​​​​ൽ ഫെ​​​​ർ​​​​ണാ​​​​ണ്ട​​​​സ് ഒ​​​​സി​​​​ഡി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ടു. പ​​​​ശ്ചി​​​​മ​​​​ബം​​​​ഗാ​​​​ൾ, വ​​​​ട​​​​ക്കു കി​​​​ഴ​​​​ക്ക​​​​ൻ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളാ​​​​ണ് വി​​​​കാ​​​​രി​​​​യ​​​​ത്തി​​​​ന്‍റെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​മേ​​​​ഖ​​​​ല. കൊ​​​​ല്ലം രൂ​​​​പ​​​​ത​​​​യി​​​​ലെ നീ​​​​ണ്ട​​​​ക​​​​ര ഇ​​​​ട​​​​വ​​​​കാം​​​​ഗ​​​​വും അ​​​​ന​​​​സ്താ​​​​സി​​​​യൂ​​​​സ്- ജ​​​​സി​ ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ മ​​​​ക​​​​നു​​​മാ​​​​ണ്. ഇ​​​​പ്പോ​​​​ൾ മേ​​​​ഘാ​​​​ല​​​​യ​​​​യി​​​​ലു​​​​ള്ള നോ​​​​ങ്സ്റ്റോ​​​​യി​​​​ൻ രൂ​​​​പ​​​​ത​​​​യി​​​​ലെ റിം​​​​ഗ്ഡിം പ്ര​​​​ദേ​​​​ശ​​​​ത്ത് മി​​​​ഷ​​​​ൻ സു​​​​പ്പീ​​​​രി​​​​യ​​​​റും മി​​​​ഷ​​​​ന​​​​റീ​​​​സ് ഓ​​​​ഫ് ചാ​​​​രി​​​​റ്റി സ​​​​ന്യാ​​​​സ സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ ആ​​​​ധ്യാ​​​​ത്മി​​​​ക ഉ​​​​പ​​​​ദേ​​​​ഷ്ടാ​​​​വു​​​മാ​​​ണ്. ഫാ. ​​​​ആ​​​​ൽ​​​​ബ​​​​ർ​​​​ട്ട് ജോ​​​​സ​​​​ഫ് (ആ​​​​ല​​​​പ്പു​​​​ഴ), അ​​​​നി​​​​ൽ ടി​​​​ർ​​​​ക്കി (ഒ​​​​റീ​​​​സ, റൂ​​​​ർ​​​​ക്ക​​​​ല) എ​​​ന്നി​​​വ​​​രെ കൗ​​​​ൺ​​​​സി​​​​ല​​​​ർ​​​​മാ​​​​രാ​​​​യും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​ത്തു.

കു​ടും​ബ​സം​ഗ​മം ഇ​ന്ന്

മ​ങ്കൊ​ന്പ്: പു​ന്ന​ശേ​രി കു​ടും​ബ​യോ​ഗ​ത്തി​ന്‍റെ പ​തി​നാ​ലാ​മ​ത് കു​ടും​ബ​സം​ഗ​മം ഇ​ന്നു ന​ട​ക്കും. വെ​ർ​ച്വ​ൽ കു​ടും​ബ​സം​ഗ​മ​മാ​ണ് ന​ട​ക്കു​കയെന്ന് പ്ര​സി​ഡ​ന്‍റ് സ​ണ്ണി​ച്ച​ൻ പു​ന്ന​ശേ​രി അ​റി​യി​ച്ചു. രാ​വി​ലെ 9.30 ന് ന​ട​ക്കു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ര​ക്ഷാ​ധി​കാ​രി ഫാ.​ സെ​ബാ​സ്റ്റ്യ​ൻ പു​ന്ന​ശേ​രി കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ആർച്ച്ബിഷപ് മാ​ർ ജോ​സ​ഫ് പെ​രുന്തോ​ട്ടം ഉ​ദ്ഘാ​ട​നം ചെ​യ്യും.