ക​ണ്ടെ​യ്ൻ​മെ​ന്‍റി​ലെ ബാ​രി​ക്കേ​ഡു​ക​ൾ നാ​ട്ടു​കാ​ർ നീ​ക്കം ചെ​യ്തു
Thursday, October 1, 2020 10:27 PM IST
അ​ന്പ​ല​പ്പു​ഴ: ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ പോ​ലീ​സ് സ്ഥാ​പി​ച്ച ബാ​രി​ക്കേ​ഡു​ക​ൾ നാ​ട്ടു​കാ​ർ നീ​ക്കം ചെ​യ്തു.​ കാ​ക്കാ​ഴം റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​നു വ​ട​ക്കുഭാ​ഗ​ത്താ​യി മൂ​ന്നുദി​വ​സം മു​ൻ​പ് അ​ന്പ​ല​പ്പു​ഴ പോ​ലീ​സ് സ്ഥാ​പി​ച്ച ബാ​രി​ക്കേ​ഡാ​ണ് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ചി​ല​ർ നീ​ക്കം ചെ​യ്ത​ത്.​
ഇ​വി​ടെ പ​തി​നൊ​ന്നാം വാ​ർ​ഡി​ൽ തൊ​ട്ട​ടു​ത്തു​ള്ള മൂ​ന്നു കു​ടും​ബ​ങ്ങ​ളി​ലെ പ​ത്തി​ല​ധി​കം പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.​
ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ഇ​വി​ടം ക്ല​സ്റ്റ​റാ​യി രൂ​പീ​ക​രി​ച്ച ശേ​ഷം റോ​ഡി​ന്‍റെ ഇ​രു​ഭാ​ഗ​ത്തും ബാ​രി​ക്കേ​ഡു​ക​ൾ സ്ഥാ​പി​ച്ച​ത്.​ എ​ന്നാ​ൽ തൊ​ട്ട​ടു​ത്ത ര​ണ്ടാം വാ​ർ​ഡി​ലെ ആ​ളു​ക​ളു​ടെ ആ​വ​ശ്യ​പ്ര​കാ​രം തെ​ക്ക് ഭാ​ഗ​ത്തെ ബാ​രി​ക്കേ​ഡ് ആ​ദ്യദി​വ​സം ത​ന്നെ പോ​ലീ​സ് എ​ടു​ത്തു​മാ​റ്റി​യി​രു​ന്നു. ദേ​ശീ​യ പാ​ത​യോ​ടു ചേ​ർ​ന്നു​ള്ള ബാ​രി​ക്കേ​ഡ് നി​ല​നി​ർ​ത്താ​നും തീ​രു​മാ​നി​ച്ചി​രു​ന്നു.
ഈ ​ബാ​രി​ക്കേ​ഡാ​ണ് പ​ക​ൽ സ​മ​യ​ത്ത് ചി​ല​ർ എ​ടു​ത്തു മാ​റ്റി​യ​ത്.​ വി​വ​ര​മ​റി​ഞ്ഞ് അ​ന്പ​ല​പ്പു​ഴ സി​ഐ ടി.​ മ​നോ​ജ്, പ​ഞ്ചാ​യ​ത്തം​ഗം ലേ​ഖാമോ​ൾ എ​ന്നി​വ​ർ സ്ഥലത്തെ​ത്തി. പി​ന്നീ​ട് ഇ​വി​ടം ബാ​രി​ക്കേ​ഡ് സ്ഥാ​പി​ക്കാ​നും പോ​ലീ​സ് കാ​വ​ൽ ഏ​ർ​പ്പെ​ടു​ത്താ​നും തീ​രു​മാ​നി​ച്ചു.