സ്കോ​ള​ർ​ഷി​പ്പു​കൾ വി​ത​ര​ണം ചെ​യ്തു
Thursday, October 1, 2020 10:27 PM IST
ചേ​ർ​ത്ത​ല: റോ​ട്ട​റി ക്ല​ബ്ബ് ഓ​ഫ് ചേ​ർ​ത്ത​ലയു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ഭ്യ​സ അ​വാ​ർ​ഡു​ക​ളും സ്കോ​ള​ർ​ഷി​പ്പു​ക​ളും വി​ത​ര​ണം ചെ​യ്തു. എ​ൽ​എ​ൽ​ബി സം​സ്ഥാ​ന​ത്ത് പ്ര​ഥ​മ റാ​ങ്ക് ജേ​താ​വാ​യ ശ്രു​തി ജ​യ​കു​മാ​ർ, 10-ാം ക്ലാ​സ് വി​ദ്യാ​ർഥിക​ളാ​യ ദു​ർ​ഗാ സു​മേ​ഷ്, ഗൗ​രി​ അ​ജീ​ഷ്, ആ​ദി​ത്യ​ൻ, അ​ഭി​രാം എ​ന്നി​വ​ർ​ക്കും ബി​എ​സ്‌സി ​ഫി​സി​ക്സി​ൽ റാ​ങ്ക് ജേ​താ​വാ​യ സേ​തു ല​ക്ഷ്മി, പ്ല​സ്ടുവി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ അ​ഭി​ഷേ​ക് എ​ന്നി​വ​ർ​ക്കാ​ണ് അ​വാ​ർ​ഡ് ന​ൽ​കി ആ​ദ​രി​ച്ച​ത്. റൊ​ട്ടേ​റി​യ​ൻ ടോ​മി ഈ​പ്പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ല​ബ്ബ് പ്ര​സി​ഡ​ന്‍റ് സി.​കെ. സു​രേ​ഷ് ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് ഏ​ഴി​ന്

ചേ​ർ​ത്ത​ല: താ​ലൂ​ക്കി​ൽ ഒ​ക്ടോ​ബ​ർ അ​ഞ്ചി​ന് ന​ട​ത്താ​നി​രു​ന്ന ജി​ല്ലാ കളക്ട​റു​ടെ പൊ​തു​ജ​ന പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് ഏഴിന് ​വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സ് വ​ഴി ന​ട​ത്തും. അ​ദാ​ല​ത്തി​ലേ​ക്ക് അ​ക്ഷ​യ സെ​ന്‍റ​ർ വ​ഴി അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച‌വ​രി​ൽ സ​മ​യം അ​നു​വ​ദി​ച്ചു ന​ൽ​കി​യി​ട്ടു​ള്ള അ​പേ​ക്ഷ​ക​ർ മാ​ത്രം അ​നു​വ​ദി​ക്കു​ന്ന സ​മ​യ​ത്ത് രാ​വി​ലെ പത്തു മുതൽ അ​ക്ഷ​യ സെ​ന്‍റ​റി​ൽ ഹാ​ജ​രാകണം. അ​ക്ഷ​യ സെ​ന്‍റ​ർ വ​ഴി അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​വ​രി​ൽ ബാ​ക്കി​യു​ള്ള അ​പേ​ക്ഷ​ക​രു​ടെ അ​ദാ​ല​ത്ത് 19ന് ​ന​ട​ത്തും.