ഭ​ർ​ത്താ​വി​ന്‍റെ മ​ർ​ദന​ം; നാ​ലാം ഭാ​ര്യ​യാ​യ യു​വ​തി​ ആ​ശു​പ​ത്രി​യി​ൽ
Thursday, October 1, 2020 10:29 PM IST
അ​ന്പ​ല​പ്പു​ഴ: ഭ​ർ​ത്താ​വി​ന്‍റെ മ​ർ​ദന​മേ​റ്റ് നാ​ലാം ഭാ​ര്യ​യാ​യ യു​വ​തി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​ പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് 13-ാം വാ​ർ​ഡ് പ​ഞ്ചാ​യ​ത്ത് കോ​ള​നി​യി​ൽ ഷീ​ജ (36)യെ​യാ​ണ് ഭ​ർ​ത്താ​വ് ഷാ​ന​വാ​സ് മ​ർ​ദി​ച്ച​ത്.​
നേ​ര​ത്തെ വി​വാ​ഹം ക​ഴി​ച്ച ഷീ​ജ വി​വാ​ഹമോ​ചി​ത​യാ​യശേ​ഷ​മാ​ണ് ആ​ല​പ്പു​ഴ സ്വ​ദേ​ശി​യാ​യ ഷാ​ന​വാ​സി​നെ വി​വാ​ഹം ക​ഴി​ച്ച​ത്.​
എ​ന്നാ​ൽ, ഷാ​ന​വാ​സി​ൽനി​ന്ന് സ്ഥി​ര​മാ​യി മ​ർ​ദ​ന​മേ​ൽ​ക്കേ​ണ്ടി വ​ന്ന ഷീ​ജ ഷാ​ന​വാ​സി​നെ​തി​രേ പു​ന്ന​പ്ര പോ​ലീ​സി​ലും വ​നി​താ സെ​ല്ലി​ലും പ​രാ​തി ന​ൽ​കി​യി​രു​ന്നു.​ ഇ​തി​നി​ട​യി​ൽ ക​ഴി​ഞ്ഞദി​വ​സം ര​ണ്ടു സ്ത്രീ​ക​ൾ ഷാ​ന​വാ​സി​ന്‍റെ ഭാ​ര്യ​മാ​രാ​ണെ​ന്ന് പ​റ​ഞ്ഞ് വീ​ട്ടി​ലെ​ത്തി​യി​രു​ന്നു.​ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഷീ​ജ ഷാ​ന​വാ​സി​ന്‍റെ നാ​ലാം ഭാ​ര്യ​യാ​ണെ​ന്ന് അ​റി​ഞ്ഞ​ത്.
ഇ​തു ചോ​ദ്യം ചെ​യ്ത​തി​നാ​ണ് ഷീ​ജ​യെ മ​ർ​ദി​ച്ച​ത്. ഒ​ളി​വി​ൽ പോ​യ ഷാ​ന​വാ​സി​നാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പു​ന്ന​പ്ര പോ​ലീ​സ് അ​റി​യി​ച്ചു.