നെ​ല്ലു​സം​ഭ​ര​ണ​ം: കാർഷികമേഖലയെ തകർക്കുമെന്ന്
Sunday, October 18, 2020 10:03 PM IST
മ​ങ്കൊ​ന്പ്: നെ​ല്ലു​സം​ഭ​ര​ണ​വു​മാ​യി ബ​ന​ധ​പ്പെ​ട്ട ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​രി​ന്‍റെ ന​യ​ങ്ങ​ൾ കാ​ർ​ഷി​ക മേ​ഖ​ല​യെ ത​ക​ർ​ക്കു​മെ​ന്ന് കോ​ണ്‍​ഗ്ര​സ് സേ​വാ​ദ​ൾ കു​ട്ട​നാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മ​ിറ്റി യോ​ഗം ആ​രോ​പി​ച്ചു.
സി​വി​ൽ സപ്ലൈസ് കോ​പ്പ​റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നെ​ല്ലു സം​ഭ​ര​ണം ന​ല്ലരീ​തി​യി​ൽ വ​ർ​ഷ​ങ്ങ​ളാ​യി ന​ട​ന്നു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​തി​നെ അ​ട്ടി​മ​റി​ക്കു​ന്ന​തി​ലൂ​ടെ സ​ർ​ക്കാ​ർ അ​ഴി​മ​തി​ക്കാ​ർ​ക്ക് കൂ​ട്ടു​നി​ൽ​ക്കു​ക​യാ​ണെ​ന്നും യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബ്രി​ന്‍റാ ചാ​ക്കോ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​കമ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സോ​ജ​ൻ പോ​ള​യ്​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ രാ​രി​ച്ച​ൻ കൈ​ന​ക​രി, ബെ​ന്നി മ​ർ​ക്കോസ്, സ​ന്തോ​ഷ് തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.