കു​ട്ട​നാ​ടി​നെ ത​ക​ർ​ത്ത​ത് ഇ​ട​തു​വ​ല​തു മു​ന്ന​ണി​ക​ളെ​ന്ന് ബി​ജെ​പി
Sunday, October 18, 2020 10:03 PM IST
ആ​ല​പ്പു​ഴ: കു​ട്ട​നാ​ടി​ന്‍റെ സ​മ​ഗ്ര വി​ക​സ​ന​ത്തി​നാ​യി കു​ട്ട​നാ​ട്ടു​കാ​ര​നാ​യ കാ​ർ​ഷി​ക ശാ​സ്ത്ര​ജ്ഞ​ൻ എം.​എ​സ്. സ്വാ​മി​നാ​ഥ​ൻ ത​യാ​റാ​ക്കി​യ കു​ട്ട​നാ​ട് പാ​ക്കേ​ജ് സ്വാ​ർ​ഥ​താ​ത്പ​ര്യ​ങ്ങ​ൾ​ക്കാ​യി അ​ശാ​സ്ത്രീ​യ​മാ​യി ന​ട​പ്പി​ലാ​ക്കി പൊ​തു​ജ​ന​ങ്ങ​ളു​ടെ കോ​ടി​ക്ക​ണ​ക്കി​നു രൂ​പ ന​ഷ്ട​മാ​ക്കി​യ ഇ​ട​തു-​വ​ല​തു മു​ന്ന​ണി​ക​ളാ​ണ് കു​ട്ട​നാ​ടി​ന്‍റെ ഇ​ന്ന​ത്തെ ദുഃസ്ഥി​തി​ക്കു കാ​ര​ണ​ക്കാ​രെ​ന്ന് ബി​ജെ​പി ജി​ല്ലാ​ സെ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജി. ​വി​നോ​ദ് കു​മാ​ർ പ​റ​ഞ്ഞു. കു​ട്ട​നാ​ട് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ വീ​യ​പു​രം പ​ഞ്ചാ​യ​ത്തി​ൽ ന​ട​ന്ന ശി​ല്പ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വീ​യ​പു​രം പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റ് വി​ജു ഉ​ത്ത​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​വ​മോ​ർ​ച്ച ജി​ല്ലാ ട്ര​ഷ​റ​ർ അ​നൂ​പ് എ​ട​ത്വ, മ​ഹി​ളാ മോ​ർ​ച്ച ജി​ല്ലാ സെ​ക്ര​ട്ട​റി ജ്യോ​തി വി​ജു, മ​ഹി​ളാ മോ​ർ​ച്ച മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ്രീ​ത ജ​യകു​മാ​ർ, എ​ബി​വി​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സു​ജി​ത്ത്, സു​രേ​ന്ദ്ര​ൻ, രാ​ജേ​ഷ്, സീ​മ, ശ്യാം ​പാ​യി​പ്പാ​ട്, ക​ണ്ണ​ൻ എ​ന്നി​വ​ർ പ്രസംഗിച്ചു.