സ​ഹാ​യ​ധ​നം വി​ത​ര​ണം ചെ​യ്തു
Sunday, October 18, 2020 10:04 PM IST
മ​ങ്കൊ​ന്പ്: ചാ​സ് കു​ട്ട​നാ​ട് മേ​ഖ​ല​യി​ലെ പ്ര​ള​യ ദു​രി​ത​ത്തി​ൽ ദു​രി​ത​മ​നു​ഭ​വി​ച്ച പി​ന്നോ​ക്ക വി​ഭാ​ഗ​ത്തി​ൽ പെ​ട്ട​വ​ർ​ക്കാ​യി കാ​രി​ത്താ​സ് ഇ​ന്ത്യ ചാ​സു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​പ്പി​ലാ​ക്കി​യ ജീ​വ​നോ​പാ​ധി പ​ദ്ധ​തി​യു​ടെ ര​ണ്ടാം​ഗ​ഡു ധ​ന​സ​ഹാ​യ വി​ത​ര​ണം ന​ട​ന്നു. പ​ള​ളി​ക്കു​ട്ടു​മ്മ ഫാ​ത്തി​മ​മാ​താ പ​ള്ളി ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി ചാ​സ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് ക​ള​രി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ. ​ലൂ​യി​സ് വെ​ള്ളാ​നി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ എ​ൻ.​ഐ തോ​മ​സ്, ജെ. ​ഇ​റാ​നീ​മോ​സ,് ജി​മ്മി​ച്ച​ൻ പു​റ​വ​ടി, ത​ങ്ക​ച്ച​ൻ വേ​ല​ക്ക​ളം, റ്റോ​മി​ച്ച​ൻ പു​ത്ത​ൻ പ​റ​ന്പി​ൽ ദേ​വ​സ്യ​ച്ച​ൻ കൊ​ച്ചു​പ​റ​ബി​ൽ, ബ്രി​റ്റാ​ചാ​ക്കോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും അ​വാ​ർ​ഡു​​ദാ​ന​വും

അ​ന്പ​ല​പ്പു​ഴ: ശ്രീ​കൃ​ഷ്ണസ്വാ​മി ക്ഷേ​ത്ര വി​ക​സ​ന ട്ര​സ്റ്റ് സ്ഥാ​പ​ക സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന എ​സ്. മ​ഹാ​ദേ​വ​ക്കു​റു​പ്പി​ന്‍റെ 12-ാമ​ത് അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും അ​വാ​ർ​ഡു ദാ​ന​വും ന​ട​ന്നു. ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് ഡോ.​ അ​ന്പ​ല​പ്പു​ഴ ഗോ​പ​കു​മാ​ർ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​ ത​ങ്ക​മ​ണി​ക്ക് പു​ര​സ്കാ​ര​വും ച​ട​ങ്ങി​ൽ ന​ൽ​കി. വി.​ജെ. ശ്രീ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എം. പ​ണി​ക്ക​ർ, ജി. ​ബാ​ലകൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.