ജി​യോ​ ട്യൂ​ബ് ഉ​പ​യോ​ഗ​ശൂ​ന്യ​വും പ്ര​യോ​ജ​ന​ര​ഹി​ത​വു​മാ​ണെ​ന്ന് ധീ​വ​ര​സ​ഭ
Sunday, October 18, 2020 10:04 PM IST
അ​ന്പ​ല​പ്പു​ഴ: ക​ട​ലാ​ക്ര​മ​ണ നി​രോ​ധ​ന പ്ര​വ​ർ​ത്ത​ന​ത്തി​ന് ക​രി​ങ്ക​ൽ ഭി​ത്തി പോ​ലും നി​ല​നി​ൽ​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ റ​ബ​റൈ​സ്ഡ് ചാ​ക്കി​ൽ ക​ട​ൽ​ത്തീ​ര​ത്തെ മ​ണ്ണു​നി​റ​ച്ച് ജി​യോ​ട്യൂ​ബ് എ​ന്ന പേ​രി​ൽ തീ​ര​ത്തു നി​ര​ത്തു​ന്ന​ത് ഉ​പ​യോ​ഗ ശൂ​ന്യ​വും പ്ര​യോ​ജ​ന​ര​ഹി​ത​വു​മാ​ണെ​ന്ന് ധീ​വ​ര​സ​ഭ. ധ​ന​കാ​ര്യ മ​ന്ത്രി​യു​ടെ മ​ണ്ഡ​ല​ത്തി​ലും പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ മ​ണ്ഡ​ല​ത്തി​ലും ഇ​ട്ട ജി​യോ​ട്യൂ​ബി​ന്‍റെ ഒ​രു അം​ശം​പോ​ലും ക​ട​ലാ​ക്ര​മ​ണം മൂ​ലം അ​വ​ശേ​ഷി​ക്കാ​ത്ത​തി​നാ​ൽ വീ​ണ്ടും തീ​ര​ത്ത് ജി​യോ​ട്യൂ​ബ് ഇ​ടാ​നു​ള്ള നീ​ക്ക​ത്തി​ൽനി​ന്നും സം​സ്ഥാ​ന സ​ർ​ക്കാ​ർ പി​ന്തി​രി​യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.
ചി​ല നി​ക്ഷി​പ്ത താ​ത്പ​ര്യ​ങ്ങ​ളു​ടെ പേ​രി​ൽ ഇ​ടു​ന്ന ജി​യോ ട്യൂ​ബ് നി​റ​യ്ക്കാ​ൻ തീ​ര​ത്തു​നി​ന്നും മ​ണ​ലെ​ടു​ക്കു​ന്ന​തു മൂ​ലം ക​ട​ൽവെ​ള്ളം ക​യ​റു​ന്ന അ​വ​സ്ഥ​യും തീ​രം ഇ​ടി​ഞ്ഞ് തീ​ര​ദേ​ശ​വാ​സി​ക​ളു​ടെ വീ​ടു​ക​ൾ പോ​ലും ന​ശി​ക്കു​ന്ന അ​വ​സ്ഥ​യു​മു​ണ്ട്.
ഇ​തു പ​രി​ഗ​ണി​ച്ച് ജി​യോ ട്യൂ​ബ് നി​ര​ത്തു​ന്ന​തി​നു പ​ക​രം പു​ലി​മു​ട്ടോ​ടു കൂ​ടി​യ ക​ട​ൽഭി​ത്തി നി​ർ​മി​ക്കു​ക​യോ തീ​ര​ക്ക​ട​ൽ ഡ്രജ്ജ് ​ചെ​യ്ത് മ​ണ്ണെ​ടു​ത്ത് തീ​രം സം​ര​ക്ഷി​ക്കു​ക​യോ ആ​ണ് വേ​ണ്ട​തെ​ന്നും ധീ​വ​ര​സ​ഭ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി. ​ദി​ന​ക​ര​ൻ സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.