എ​ൽ​ഡി​എ​ഫ് കൗ​ണ്‍​സി​ല​ർ​മാ​രു​ടെ പ്ര​തി​ഷേ​ധ സ​മ​രം
Monday, October 19, 2020 10:38 PM IST
ആ​ല​പ്പു​ഴ: ക​ള​ർ​കോ​ട് ആ​ല​പ്പു​ഴ ക​ണ​ക്റ്റി​വി​റ്റി റോ​ഡ് ഉ​ൾ​പ്പെടെ 49 റോ​ഡു​ക​ൾ​ക്കാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ 25 കോ​ടി രൂ​പ അ​നു​വ​ദി​ച്ച് മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും റോ​ഡു​ക​ൾ വി​ട്ടു​ത​രാ​ൻ ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ അ​നു​വാ​ദം ന​ൽ​കാ​ത്തതിൽ പ്ര​തി​ഷേ​ധി​ച്ച് ന​ഗ​ര​സ​ഭ​യി​ലെ എ​ൽ​ഡി​എ​ഫ് കൗ​ണ്‍​സി​ല​ർ​മാ​ർ പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി. ന​ഗ​ര​സ​ഭാ ഓ​ഫീ​സി​നു മു​ന്നി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ സ​മ​രം ന​ഗ​ര​സ​ഭാ മു​ൻ ചെ​യ​ർ​മാ​നും സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​വു​മാ​യ പി.​പി. ചി​ത്ത​ര​ഞ്ജ​ൻ ഉ​ദ്ഘ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് ഡി. ​ല​ക്ഷ്മ​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൗ​ണ്‍​സി​ല​ർ​മാ​രാ​യ റ​മീ​സ് ന​സീ​ർ, എം.​ആ​ർ. പ്രേം, ​കെ.​ജെ. പ്ര​വീ​ണ്‍, ജ​യ​പ്ര​കാ​ശ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.