റ​ബ​ർ, നെ​ല്ല് ക​ർ​ഷ​ക​രോ​ടു സ​ർ​ക്കാ​ർ അ​വ​ഗ​ണ​ന കാ​ട്ടു​ന്ന​താ​യി ആ​ക്ഷേ​പം
Monday, October 19, 2020 10:42 PM IST
ചങ്ങ​​നാ​​ശേ​​രി: റ​​ബ​​ർ വി​​ല സ്ഥി​​ര​​താ സ്കീ​​മി​​ൽ ഉ​​ൾ​​പ്പെ​​ട്ട ക​​ർ​​ഷ​​ക​​ർ​​ക്കു ബി​​ല്ലു​​ക​​ൾ അ​​പ്‌​ലോ​​ഡ് ചെ​​യ്യാ​​നു​​ള്ള സൈ​​റ്റ് പ്ര​​വ​​ർ​​ത്ത​​ന​​ര​​ഹി​​ത​​മാ​​യി തു​​ട​​രു​​ന്ന​​തു ക​​ർ​​ഷ​​ക​​ർ​​ക്ക് പ്ര​​തി​​സ​​ന്ധി സൃ​​ഷ്ടി​​ക്കു​​ന്ന​​താ​​യി ആ​​ക്ഷേ​​പം. ഇ​​തു​​മൂ​​ലം സ​​ഹാ​​യ​​ധ​​നം ല​​ഭി​​ക്കു​​ന്ന​​ത് മു​​ട​​ങ്ങി​​യി​​രി​​ക്കു​​ക​​യാ​​ണ്. കോ​​വി​​ഡ്19 ഉം ​​കാ​​ലാ​​വ​​സ്ഥാ ​വ്യ​​തി​​യാ​​ന​​വും മൂ​​ലം ക​​ഷ്ട​​പ്പെ​​ടു​​ന്ന ക​​ർ​​ഷ​​ക​​ർ​​ക്കു ല​​ഭി​​ച്ചി​​രു​​ന്ന തു​​ച്ഛ​​മാ​​യ സ​​ഹാ​​യ​​വും നി​​ല​​ച്ചി​​രി​​ക്കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ഇ​​ല​​ക്‌​ട്രോ​​ണി​​ക് ബെ​ന​​ഫി​​റ്റ് ട്രാ​​ൻ​​സ്ഫ​​ർ സം​​വി​​ധാ​​ന​​ത്തി​​ൽ ഉ​​ണ്ടാ​​യി​​ട്ടു​​ള്ള ത​​ക​​രാ​​ർ അ​​ടി​​യ​​ന്ത​​ര​​മാ​​യി പ​​രി​​ഹ​​രി​​ക്കാ​​ൻ സ​​ർ​​ക്കാ​​ർ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്ന് ക​​ത്തോ​​ലി​​ക്കാ കോ​​ണ്‍​ഗ്ര​​സ് ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത സ​​മി​​തി ആ​​വ​​ശ്യ​​പ്പെ​​ട്ടു.
സം​​സ്ഥാ​​ന സി​​വി​​ൽ സ​​പ്ലൈ​​സ് വ​​കു​​പ്പ് ഏ​​റ്റെ​​ടു​​ത്തു ന​​ട​​ത്തി​​വ​​ന്നി​​രു​​ന്ന നെ​​ല്ല് സം​​ഭ​​ര​​ണം പ്രാ​​ഥ​​മി​​ക സ​​ഹ​​ക​​ര​​ണ സം​​ഘ​​ങ്ങ​​ളെ ഏ​​ൽ​പ്പി​​ക്കാ​നു​​ള്ള സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ തീ​​രു​​മാ​​ന​​ത്തി​​ൽ​നി​​ന്നും പി​ന്മാ​​റ​​ണ​​മെ​​ന്നും നെ​​ൽ​​ക​​ർ​​ഷ​​ക​​രോ​​ടു നീ​​തി​​കാ​​ട്ടാ​​ൻ സ​​ർ​​ക്കാ​​ർ ത​​യാ​​റാ​​ക​​ണ​​മെ​​ന്നും ക​​ത്തോ​​ലി​​ക്കാ കോ​​ണ്‍​ഗ്ര​​സ് ആ​​വ​​ശ്യ​​പ്പെ​​ട്ടു. കേ​​ന്ദ്രീ​​കൃ​​ത നെ​​ല്ല് സം​​ഭ​​ര​​ണം മൂ​​ലം ക​​ർ​​ഷ​​ക​​ർ​​ക്കു ല​​ഭി​​ക്കു​​ന്ന ആ​​നുകൂ​​ല്യ​​ങ്ങ​​ൾ ന​​ഷ്ട​​പ്പെ​​ടു​​ത്തു​​വാ​​നു​​ള്ള നീ​​ക്കം പ്ര​​തി​​ഷേ​​ധാ​​ർ​​ഹ​​മാ​​ണെ​​ന്നും യോ​​ഗം ചൂ​​ണ്ടി​​ക്കാ​​ട്ടി.
പ്ര​​സി​​ഡ​​ന്‍റ് വ​​ർ​​ഗീ​​സ് ആ​​ന്‍റ​​ണി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ജോ​​സ് മു​​ക​​ളേ​​ൽ, ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി രാ​​ജേ​​ഷ് ജോ​​ണ്‍, ട്ര​​ഷ​​റ​​ർ സി​​ബി മു​​ക്കാ​​ട​​ൻ, പ്ര​​ഫ. ജാ​​ൻ​​സ​​ൻ ജോ​​സ​​ഫ്, ജോ​​യി പാ​​റ​​പ്പു​​റം, ആ​​നീ​​സ് ജോ​​ർ​​ജ്, സൈ​​ബി അ​​ക്ക​​ര, അ​​ച്ചാ​​മ്മ യോ​​ഹ​​ന്നാ​​ൻ, ജോ​​ർ​​ജു​​കു​​ട്ടി മു​​ക്ക​​ത്ത്, ജോ​​സ് പാ​​ല​​ത്തി​​നാ​​ൽ, ടോ​​ണി കോ​​യി​​ത്ത​​റ, ടോം ​​ക​​യ്യാ​​ല​​കം, ബാ​​ബു വ​​ള്ള​​പ്പു​​ര, ജോ​​സ് ജോ​​ണ്‍ വെ​​ങ്ങാ​​ന്ത​​റ, ത​​ങ്ക​​ച്ച​​ൻ പൊ​ന്മാ​​ങ്ക​​ൽ, പി.​​പി. ജോ​​സ​​ഫ്, ബി​​ജു സെ​​ബാ​​സ്റ്റ്യ​​ൻ, ഷെ​​യ്ൻ ജോ​​സ​​ഫ്, സ​​ണ്ണി മു​​ട്ടാ​​ർ, ഷീ​​ന ജോ​​ജി, ദോ​​വ​​സ്യ പു​​ളി​​ക്കാ​​ശേ​​രി, സോ​​ജ​​ൻ തോ​​മ​​സ്, മാ​​ത്തു​​ക്കു​​ട്ടി മൂ​​ല​​യി​​ൽ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.