പു​തി​യ കാ​ർ​ഷി​ക​ന​യം സാ​ന്പ​ത്തി​ക സ്വാ​ശ്ര​യ​ം ത​ക​ർ​ക്കു​മെ​ന്ന്
Monday, October 19, 2020 10:42 PM IST
ആ​ല​പ്പു​ഴ: കേ​ന്ദ്രസ​ർ​ക്കാ​ർ പു​തുതാ​യി ന​ട​പ്പാ​ക്കു​ന്ന കാ​ർ​ഷി​ക ന​യം രാ​ജ്യ​ത്തി​ന്‍റെ സാ​ന്പ​ത്തി​ക സ്വാ​ശ്ര​യ​ത്വ​ത്തെ ത​ക​ർ​ക്കു​മെ​ന്ന് ജ​ന​താദ​ൾ-​എ​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജി​ലി ജോ​സ​ഫ്. ക​ർ​ഷ​ക വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തിരേ രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന സ​മ​ര​ങ്ങ​ൾ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് ജ​ന​താ​ദ​ൾ-​എ​സ് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തി​യ സ​മ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് ആ​ല​പ്പു​ഴ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ആ​ല​പ്പു​ഴ ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ൽ ന​ട​ത്തി​യ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ദേ​ശ​സ്നേ​ഹം പ്ര​സം​ഗി​ക്കു​ക​യും വി​ദേ​ശ കു​ത്ത​ക​ക​ൾ​ക്ക് ഇ​ന്ത്യ​ൻ കാ​ർ​ഷി​കരം​ഗം തീ​റെ​ഴു​തു​ക​യും ചെ​യ്യുന്ന ഇ​ര​ട്ട​ത്താ​പ്പാ​ണ് ബി​ജെ​പി സ​ർ​ക്കാ​ർ തു​ട​രു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം കൂട്ടിച്ചേർത്തു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം.​ഇ. നി​സാ​ർ അ​ഹ​മ്മ​ദ്, സെ​ക്ര​ട്ട​റി വി.​എ​സ്. ജോ​ഷി, ലോ​റ​ൻ​സ് മാ​രാ​രി​ക്കു​ളം, ടി.​കെ.​ രാ​ജ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
മ​ങ്കൊ​ന്പ്: കാ​ർ​ഷി​ക നി​യ​മ​ബി​ല്ല് പി​ൻ​വ​ലി​ച്ച് ഇ​ന്ത്യ​യി​ലെ ക​ർ​ഷ​ക​രെ ര​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജ​ന​താ​ദ​ൾ-​എ​സ് കു​ട്ട​നാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​ളി​ങ്കു​ന്ന് ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സി​നു മു​ന്പി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ​ന​ട​ത്തി. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​ജെ. ജ​യിം​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ.​സി. വി​ജ​യ​പ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ന്തി ഭാ​സ്ക​ര​ൻ, ലാ​ലി​ച്ച​ൻ മു​ട്ടാ​ർ, ജോ​സ്മോ​ൻ പൂ​വം​പ​റ​ന്പ്, സി.​സി. സു​കു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.