ആം​ന​സ്റ്റി പ​ദ്ധ​തി​യി​ൽനി​ന്നു പു​റ​ത്താ​യ​വ​ർ​ക്ക് ഒ​ര​വ​സ​രംകൂ​ടി
Monday, October 19, 2020 10:42 PM IST
ആ​ല​പ്പു​ഴ: ച​ര​ക്ക് സേ​വ​നനി​കു​തി വ​കു​പ്പി​ന്‍റെ കേ​ര​ള ആം​ന​സ്റ്റി പ​ദ്ധ​തി 2020 പ്ര​കാ​രം അ​പേ​ക്ഷ ന​ൽ​കി​യ​വ​രി​ൽ 30 ദി​വ​സ​ത്തി​നു​ള്ളി​ൽ പ​ണ​മ​ട​യ്ക്കാ​ൻ ക​ഴി​യാ​തെ പ​ദ്ധ​തി​യി​ൽ നി​ന്ന് പു​റ​ത്താ​യ​വ​ർ​ക്കു​വേ​ണ്ടി ഒ​രി​ക്ക​ൽ കൂ​ടി അ​പേ​ക്ഷി​ക്കാ​നു​ള്ള സൗ​ക​ര്യം കേ​ര​ള ആം​ന​സ്റ്റി വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. കൂ​ടാ​തെ ആ​ദ്യ​മാ​യി അ​പേ​ക്ഷി​ക്കു​ന്ന​വ​ർ​ക്കും ഇ​പ്പോ​ൾ സൗ​ക​ര്യം ല​ഭ്യ​മാ​ണ്. ഓ​ഫീ​സ​ർ അ​പേ​ക്ഷ അം​ഗീ​ക​രി​ച്ചു 30 ദി​വ​സ​ത്തി​നു​ള്ളി​ൽ ഒ​റ്റ​ത്ത​വ​ണ-​ആ​ദ്യ​ത​വ​ണ അ​ട​യ്ക്കേ​ണ്ട​താ​ണെ​ന്നും അ​പേ​ക്ഷ ന​ൽ​കേ​ണ്ട അ​വ​സാ​ന തീ​യ​തി ന​വം​ബ​ർ 30 ആ​ണെ​ന്നും സം​സ്ഥാ​ന ച​ര​ക്കു​സേ​വ​ന നി​കു​തി വ​കു​പ്പ് ജി​ല്ലാ ജോ​യി​ന്‍റ് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു.

സ​ത്യ​ഗ്ര​ഹ സ​മ​രം ന​ട​ത്തി

മ​ങ്കൊ​ന്പ്: സാ​ന്പ​ത്തി​ക ക്ര​മ​ക്കേ​ടു ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച് കൈ​ന​ക​രി കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തോ​ട്ടു​വാ​ത്ത​ല സ​ഹ​ക​ര​ണ സം​ഘ​ത്തി​നു മു​ന്പി​ൽ സ​ത്യ​ഗ്ര​ഹ​സ​മ​രം ന​ട​ത്തി. ഡി​സി​സി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​ഗോ​പ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​റ്റാ​രോ​പി​ത​രെ സ​ർ​വീ​സി​ൽനി​ന്നും സ​സ്പെ​ൻ​ഡ് ചെ​യ്യ​ണ​മെ​ന്ന് സ​മ​ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മ​ധു സി. ​കൊ​ള​ങ്ങ​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്.​ഡി. ര​വി, നോ​ബി​ൻ പി. ​ജോ​ണ്‍, സ​ന്തോ​ഷ് പ​ട്ട​ണം, ഡി. ​ലോ​ന​പ്പ​ൻ, ഡി. ​ജോ​സ​ഫ്, സു​മ സ​ന്തോ​ഷ്, സു​ധാ​ക​ര​ൻ തയ്യി​ൽ, ടി.​ഡി. ബാ​ബു​രാ​ജ്, ജോ​ഷി ചി​റ​യി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.