പാ​രി​സ്ഥി​തി​ക സ​വി​ശേ​ഷ​ത​ക​ൾ പ​രി​ഗ​ണി​ക്കാ​ത്ത വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റ്റെ​ടു​ക്ക​രു​തെ​ന്ന്
Monday, October 19, 2020 10:43 PM IST
ആ​ല​പ്പു​ഴ: പ്ര​കൃ​തിദു​ര​ന്ത​ത്തി​ന്‍റെ ഭീ​ഷ​ണി തു​ട​രു​ന്ന ജി​ല്ല​യി​ൽ പാ​രി​സ്ഥി​തി​ക സ​വി​ശേ​ഷ​ത​ക​ൾ പ​രി​ഗ​ണി​ക്കാ​ത്ത വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റ്റെ​ടു​ക്കാ​ൻ പാ​ടി​ല്ലെ​ന്നു കേ​ര​ള ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്ത് ജി​ല്ലാ സ​മ്മേ​ള​നം. കു​ട്ട​നാ​ടി​ന്‍റെ​യും വേ​ന്പ​നാ​ട് കാ​യ​ലി​ന്‍റെ​യും തീ​ര​പ്ര​ദേ​ശ​ത്തി​ന്‍റെ​യും പാ​രി​സ്ഥി​തിക സ​ങ്കീ​ർ​ണ​ത​ക​ൾ അ​വ​ഗ​ണി​ക്കു​ന്ന പ​ദ്ധ​തി​ക​ൾ പ്ര​കൃ​തി സം​തു​ല​ന​ത്തെയും പ്ര​ദേ​ശ​വാ​സി​ക​ളു​ടെ സാ​മൂ​ഹ്യ​സാ​ന്പ​ത്തി​ക സ്ഥി​തി​യെ​യും ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​ക​യും പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളു​ടെ ആ​ഘാ​തം രൂ​ക്ഷ​മാ​ക്കു​ക​യും ചെ​യ്യു​മെ​ന്നും സ​മ്മേ​ള​നം അം​ഗീ​ക​രി​ച്ച പ്ര​മേ​യം ചൂ​ണ്ടി​ക്കാ​ട്ടി.
കൃ​ഷി​രീ​തി, ഭ​വ​ന​നി​ർ​മാ​ണം, ടൂ​റി​സം സം​രം​ഭ​ങ്ങ​ൾ, പ​ശ്ചാ​ത്ത​ല സൗ​ക​ര്യ​ങ്ങ​ളു​ടെ വി​കാ​സം എ​ന്നി​വ​യെ​ല്ലാം ശാ​സ്ത്രീ​യ​വും പ​രി​സ്ഥി​തി​സൗ​ഹൃ​ദ​വു​മാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.
കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം, തീ​രാ​ശോ​ഷ​ണം, മ​ത്സ്യ​സ​ന്പ​ത്തി​ലെ ഇ​ടി​വ്, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വ​സ​ന്ധാ​ര​ണം എ​ന്നി​വ​യെ അ​ടി​സ്ഥാ​ന​പ​ര​മാ​യി സ​മീ​പി​ക്കു​ന്ന വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ദൈ​ർഘ്യ​മേ​റി​യ തീ​ര​പ്ര​ദേ​ശ​ത്തി​നു വേ​ണ്ട​ത്. ബ​ന്ധ​പ്പെ​ട്ട മേ​ഖ​ല​യി​ൽ ന​ട​ന്ന പ​ഠ​ന​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന​യും വി​ദ​ഗ്ധ​രു​മാ​യു​ള്ള കൂ​ടി​യാ​ലോ​ച​ന​ക​ളും ജ​ന​ങ്ങ​ളും ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​യു​ള്ള സം​വാ​ദ​വും ഒ​രു പ​ദ്ധ​തി​യു​ടെ രൂ​പ​പ്പെ​ട​ലി​ന്‍റെ മൂ​ന്നു​പാ​ധി​ക​ളാ​യി മാ​റ​ണ​മെ​ന്നും സ​മ്മേ​ള​നം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.
ഓ​ണ്‍​ലൈ​ൻ പ്ലാ​റ്റ്ഫോ​മി​ൽ ന​ട​ന്ന ജി​ല്ലാ വാ​ർ​ഷി​കം പ​രി​ഷ​ത്ത് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ.​പി. മു​ര​ളീ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി. ​ഗം​ഗാ​ധ​ര​ൻ സം​ഘ​ട​നാ രേ​ഖ അ​വ​ത​രി​പ്പി​ച്ചു. കെ.​കെ. കൃ​ഷ്ണ​കു​മാ​ർ ക്ലാ​സെ​ടു​ത്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി. ​കൃ​ഷ്ണ​കു​മാ​റി​ന്‍റെ അ​ധ്യക്ഷ​ത​യി​ൽ കൂ​ടി​യ പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി ടി. ​മ​നു പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ ജ​യ​ൻ ച​ന്പ​ക്കു​ളം സാ​ന്പ​ത്തി​ക അ​വ​ലോ​ക​ന റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു.
ഭാ​ര​വാ​ഹി​ക​ളാ​യി ബി. ​കൃ​ഷ് ണ​കു​മാ​ർ -ജി​ല്ലാ​ പ്ര​സി​ഡ​ന്‍റ, കു​ഞ്ഞു​മോ​ൾ സ​ജീ​വ്, പി.​ആ​ർ. വി​ജ​യ​കു​മാ​ർ-​വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, ജ​യ​ൻ ച​ന്പ​ക്കു​ളം-​ജി​ല്ലാ സെ​ക്ര​ട്ട​റി, ബി. ​ശ്രീ​ല​ത, കെ. ​സി​നു​നാ​ഥ്-​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ, എ. ​അ​നി​ൽ ബാ​ബു-​ജി​ല്ലാ ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.