20 ഏ​ക്ക​ർ ത​രി​ശു​നി​ല​ത്ത് കൃ​ഷി​യി​റ​ക്കി ചു​ന​ക്ക​ര പ​ഞ്ചാ​യ​ത്ത്
Monday, October 19, 2020 10:43 PM IST
മാ​വേ​ലി​ക്ക​ര: സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 20 ഏ​ക്ക​ർ ത​രി​ശു​നി​ല​ത്ത് കൃ​ഷി​ക്ക് തു​ട​ക്കം കു​റി​ച്ച് ചു​ന​ക്ക​ര പ​ഞ്ചാ​യ​ത്ത്. കോ​മ​ല്ലൂ​ർ ക​രി​മു​ള​യ്ക്ക​ൽ റോ​ഡി​നു പ​ടി​ഞ്ഞാ​റു​ള്ള വെ​ട്ടി​ക്കോ​ട് പാ​ട​ത്തെ വ​ർ​ഷ​ങ്ങ​ളാ​യി ത​രി​ശാ​യി കി​ട​ന്നി​രു​ന്ന 20 ഏ​ക്ക​ർ സ്ഥ​ല​ത്താ​ണ് കൃ​ഷി ഒ​രു​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശാ​ന്ത ഗോ​പാ​ല​കൃ​ഷ്ണ​ൻ വി​ത്തു​വി​ത​ച്ച് കൃ​ഷി​ക്കു തു​ട​ക്കം കു​റി​ച്ചു.
മ​ഹാ​ത്മാഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി വ​ഴി​യാ​ണ് ത​രി​ശു​ഭൂ​മി കൃ​ഷി​യോ​ഗ്യ​മാ​ക്കു​ന്ന​ത്. പൂ​ർ​ണ​മാ​യും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് കൃ​ഷി. 12 യു​വ ക​ർ​ഷ​ക​ർ അം​ഗ​മാ​യ കൈ​ര​ളി സ്വ​യം സ​ഹാ​യ സം​ഘ​മാ​ണ് കൃ​ഷി ഏ​റ്റെ​ടു​ത്ത് ന​ട​ത്തു​ന്ന​ത്. കൃ​ഷി​ക്ക് ആ​വ​ശ്യ​മാ​യ വി​ത്ത് പ​ഞ്ചാ​യ​ത്ത് വാ​ർ​ഷി​ക പ​ദ്ധ​തി​യിലുൾ​പ്പെ​ടു​ത്തി കൃ​ഷി​ഭ​വ​ൻ വ​ഴി ല​ഭ്യ​മാ​ക്കി. പൂ​ർ​ണ​മാ​യും സൗ​ജ​ന്യ​മാ​യാ​ണ് വി​ത്ത് ന​ൽ​കി​യ​ത്.
പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് പു​ല​രി, വാ​ർ​ഡം​ഗം കെ.​ജി. ഗോ​പ​കു​മാ​ർ, സ​ര​ള ഗോ​പാ​ല​കൃ​ഷ്ണ​ൻ, തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി എ​ഇ വി​ശാ​ൽ ബി. ​കു​റു​പ്പ്, പാ​ട​ശേ​ഖ​രസ​മി​തി പ്ര​സി​ഡ​ന്‍റ് രാ​മ​ച​ന്ദ്ര​ൻപി​ള്ള, സെ​ക്ര​ട്ട​റി വ​ർ​ഗീ​സ്, സ്വ​യം സ​ഹാ​യസം​ഘം പ്ര​സി​ഡ​ന്‍റ് സ​ദാ​ശി​വ​ൻ​പി​ള്ള, സെ​ക്ര​ട്ട​റി ശ്രീ​ജി​ത്ത്, സി. ​സു​രേ​ഷ്, ജ​യ​ശ്രീ, എ​സ്. സു​രേ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.