താ​ങ്ങാ​നാ​കാ​ത്ത​ത് കൈ​കാ​ര്യ ചെ​ല​വു​ക​ളെ​ന്ന് കർഷകർ
Friday, October 23, 2020 10:04 PM IST
മ​ങ്കൊ​ന്പ്: നെ​ല്ലു​സം​ഭ​ര​ണ​കാ​ര്യ​ത്തി​ൽ ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ ഇ​ന്ന​ലെ വി​ളി​ച്ചു​ചേ​ർ​ത്ത സ​ഹ​ക​ര​ണസം​ഘം പ്ര​സി​ഡ​ന്‍റു​മാ​രു​ടെ യോ​ഗ​ത്തി​ൽ ഉ​യ​ർ​ന്നു​വ​ന്ന​ത് കൈ​കാ​ര്യ ചെ​ല​വു സം​ബ​ന്ധി​ച്ച ത​ർ​ക്ക​ങ്ങ​ൾ. നി​ല​വി​ലെ നി​ര​ക്കി​ന് നെ​ല്ലു​സം​ഭ​രി​ക്കാ​നാ​കി​ല്ലെ​ന്ന നി​ല​പാ​ടി​ൽ സം​ഘം പ്ര​തി​നി​ധി​ക​ൾ ഉ​റ​ച്ചുനി​ന്നു. നെ​ല്ലു​സം​ഭ​രി​ക്കു​ന്ന​തി​ന് ഹാ​ൻ​ഡ്‌ലിം​ഗ് ചാ​ർ​ജ് ഇ​ന​ത്തി​ൽ 73 രൂ​പ​യാ​ണ് സം​ഘ​ങ്ങ​ൾ​ക്ക് ന​ൽ​കാ​ൻ സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. ക​ർ​ഷ​ക​ർ ലോ​റി​യി​ൽ ക​യ​റ്റി ന​ൽ​കു​ന്ന നെ​ല്ല് സം​ഘ​ങ്ങ​ൾ ഗോ​ഡൗ​ണു​ക​ളി​ൽ സ്വ​ന്തം ചെല​വി​ൽ ഇ​റ​ക്കി​വ​യ്ക്ക​ണം. ര​ണ്ടുമാ​സ​ത്തോ​ളം ഗോ​ഡൗ​ണു​ക​ളി​ൽ സൂ​ക്ഷി​ക്കു​ന്ന നെ​ല്ല് പി​ന്നീ​ട് ലോ​റി​യി​ൽ ക​യ​റ്റി മി​ല്ലു​ക​ളി​ൽ എ​ത്തി​ക്ക​ണം. ഇ​തി​ന് ഏ​ക​ദേ​ശം 250 മു​ത​ൽ മു​ന്നൂ​റു രൂ​പ വ​രെ ഹാ​ൻ​ഡ്‌ലിംഗ് ചാ​ർ​ജ് ന​ൽ​ക​ണ​മെ​ന്നാ​ണ് സം​ഘം പ്ര​തി​നി​ധി​ക​ൾ യോ​ഗ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ട​ത്. ഗോ​ഡൗ​ണു​ക​ൾ ക​ണ്ടുപി​ടി​ച്ച് അ​വ​യ്ക്കാ​വ​ശ്യ​മാ​കു​ന്ന ചെ​ല​വു​ക​ൾ എ​ഴു​തി ന​ൽ​കാ​നാ​ണ് സം​ഘ​ങ്ങ​ൾ​ക്കു നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഈ ​തു​ക തി​രി​കെ ന​ൽ​കു​മെ​ന്നു​ള്ള ഉ​റ​പ്പും സ​ർ​ക്കാ​ർ ന​ൽ​കു​ന്നി​ല്ല. പി​ന്നീ​ട് നെ​ല്ലു​വി​ല ന​ൽ​കു​ന്ന കാ​ര്യ​ത്തി​ലും സം​ഘ​ങ്ങ​ൾ വി​യോ​ജി​പ്പ് അ​റി​യി​ച്ചു. നെ​ല്ലു​വി​ല സം​ഘ​ങ്ങ​ൾ വ​ഴി​യെ​ത്തി​യാ​ൽ വാ​യ്പ തി​രി​ച്ചു​പി​ടി​ക്കാ​നാ​കു​മെ​ന്ന് സം​ഘ​ങ്ങ​ൾ പ്ര​തീ​ക്ഷി​ക്കു​ന്നു. 30 ഓ​ളം സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളാ​ണ് കു​ട്ട​നാ​ട്ടി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. എ​ന്നാ​ൽ ആ​ല​പ്പു​ഴ​യി​ൽ ഇ​ന്ന​ലെ ന​ട​ന്ന യോ​ഗ​ത്തി​ൽ 18 ബാ​ങ്കു​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ മാ​ത്ര​മാ​ണ് പ​ങ്കെ​ടു​ത്ത​ത്.