വി​ദ്യാ​രം​ഭ ച​ട​ങ്ങു​ക​ൾ പ്രോ​ട്ടോ​കോൾ പാ​ലി​ച്ചു​ന​ട​ത്തും
Friday, October 23, 2020 10:08 PM IST
അ​ന്പ​ല​പ്പു​ഴ: ശ്രീ​കൃ​ഷ്ണസ്വാ​മി ക്ഷേ​ത്ര​ത്തി​ൽ വി​ദ്യാ​രം​ഭ ച​ട​ങ്ങു​ക​ൾ കോ​വി​ഡ് പ്രോ​ട്ടോ​കോൾ പാ​ലി​ച്ച് നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ ന​ട​ത്താ​ൻ തീ​രു​മാ​നം. തി​ങ്ക​ളാ​ഴ്ച വി​ജ​യ​ദ​ശ​മി നാ​ളി​ൽ രാ​വി​ലെ പൂ​ജ​യെ​ടു​പ്പി​നു ശേ​ഷ​വും പു​സ്ത​ക വി​ത​ര​ണ സ​മ​യ​ത്തും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച് തി​ക്കും​തി​ര​ക്കും ഒ​ഴി​വാ​ക്ക​ണം. വി​ദ്യാ​രം​ഭ​ത്തി​ന് കു​ഞ്ഞു​ങ്ങ​ളെ അ​വ​ര​വ​രു​ടെ മാ​താ​പി​താ​ക്ക​ൾ മ​ടി​യി​ലി​രു​ത്തി അ​വ​ര​വ​ർ ത​ന്നെ എ​ഴു​ത്തി​നി​രു​ത്ത​ണം. ഇ​തി​നാ​യി മു​ഖ്യ​കാ​ർ​മി​ക​ൻ നി​ർ​ദേ​ശം ന​ൽ​കും. നാ​ട​ക​ശാ​ല​യി​ൽ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച് വി​ദ്യാ​രം​ഭ​ത്തി​നി​രി​ക്ക​ണം. ഒ​രാ​ൾത​ന്നെ ഉ​പ​യോ​ഗി​ക്കു​ന്ന വ​സ്തു​ക്ക​ൾ മ​റ്റു​ള്ള​വ​ർ കൂ​ടി ഉ​പ​യോ​ഗി​ക്കു​ന്പോ​ൾ സ​ന്പ​ർ​ക്ക വ്യാ​പ​നം ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ എ​ഴു​തി​ക്കു​ന്ന താ​ലം, അ​രി എ​ന്നി​വ അ​വ​ര​വ​ർ ത​ന്നെ കൊ​ണ്ടു​വ​ര​​ണം.​ നാ​വി​ൽ ആ​ദ്യാ​ക്ഷ​രം കു​റി​ക്കു​ന്ന പൊ​ന്നും അ​വ​ര​വ​ർ ത​ന്നെ കൊ​ണ്ടു​വ​ര​ണം. മാ​സ്ക് ധ​രി​ച്ചും വ്യ​ക്തി ശു​ചി​ത്വം പാ​ലി​ച്ചും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ചും പ​ങ്കെ​ടു​ക്ക​ണ​മെന്ന് അധികൃതർ അറിയിച്ചു.