തി​രു​നെ​ല്ലൂ​ർ പാ​ട​ത്തി​ൽ കൊ​യ്ത്തുത്സവം
Sunday, October 25, 2020 10:38 PM IST
പൂ​ച്ചാ​ക്ക​ൽ: ര​ണ്ടു പ​തി​റ്റാ​ണ്ടാ​യി ത​രി​ശു കി​ട​ന്ന തി​രു​നെ​ല്ലൂ​ർ പാ​ട​ത്തി​ലൂ​ടെ​യു​ള്ള കാ​റ്റി​ന് ഇ​ന്നു കൊ​യ്ത്തു​പാ​ട്ടി​ന്‍റെ ഈ​ണ​മാ​ണ്. ചേ​ന്നം പ​ള്ളി​പ്പു​റം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സാ​ര​ഥി​ക​ൾ​ക്കും നാ​ട്ടു​കാ​ർ​ക്കും ഇ​ത് എ​ടു​ത്തുപ​റ​യ​ത്ത​ക്ക നേട്ടമാ​ണ്. എ​ല്ലാ പ​ട​ങ്ങ​ളും ക​തി​ര​ണി​യി​ക്കു​ക എ​ന്ന സ​ർ​ക്കാ​രിന്‍റെ പു​തി​യ പ​ദ്ധ​തി​പ്ര​കാ​രം ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ മുന്നോ​ടി​യാ​യി ചേ​ന്നം-പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ആ​ർ ഹ​രി​ക്കു​ട്ട​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പാ​ടം കൃ​ഷി യോ​ഗ്യ​മാ​ക്കി മാ​റ്റി​യ​ത്.

ക​ർ​ഷ​ക​രു​ടെ​യും ജ​ന​പ്ര​ധി​നി​ക​ളു​ടെ​യും കൃ​ഷി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് കൃ​ഷി ആ​രം​ഭി​ച്ച​ത്. മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ​ പെ​ടു​ത്തി​യാ​ണ് ത​രി​ശാ​യി കി​ട​ന്ന പാ​ടം കൃ​ഷി​യോ​ഗ്യ​മാ​ക്കി​യ​ത്. കു​മ്മാ​യം, ചാ​ണ​കം അ​ടി​വ​ള​മാ​യി ന​ൽ​കി പ​ര​ന്പ​രാ​ഗ​ത രീ​തി​യി​ൽ ക​ണ്ണി​കോ​രി വി​ത്തു​പാ​കി​യും ഇ​രു​പ​ത്തി​യെ​ട്ട് ദി​വ​സ​ത്തി​ൽ ക​ണ്ണി​വെ​ട്ടി ഞാ​റു​ന​ടു​ന്ന രീ​തി​യു​മാ​ണ് ഇ​വി​ടെ ചെ​യ്ത​ത്. ന​ല്ല​യി​നം വി​ത്തു​ക​ളാ​ണ് ഇ​വി​ടെ വി​ത​ച്ച​ത്. കൃ​ഷി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും സാ​ങ്കേ​തി​ക സ​ഹാ​യ​വും ജ​ന​പ്ര​തിനിധി​ക​ളു​ടെ​യും പ​ര​ന്പ​രാ​ഗ​ത ക​ർ​ഷ​ക​രു​ടെ മേ​ൽ​നോ​ട്ട​വു​മാ​യ​പ്പോ​ൾ നൂ​റു​മേ​നി വി​ള​വാ​ണ് ല​ഭി​ച്ച​ത്.

ഇ​തു ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്ക് എ​ത്താ​നു​ള്ള ന​ല്ലൊ​രു കാ​ൽ​വ​യ​പാ​ണെ​ന്ന് കൊ​യ്ത്തു​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു കൊ​ണ്ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ആ​ർ. ഹ​രി​ക്കു​ട്ട​ൻ പ​റ​ഞ്ഞു. കൃ​ഷി ഓ​ഫീ​സ​ർ ആ​ശ എ. ​നാ​യ​ർ, കൃ​ഷി അ​സി​സ്റ്റ​ന്‍റ് രാ​ജേ​ഷ്, ആ​ത്മ അ​സി​സ്റ്റ​ന്‍റ് ടെ​ക്നോ​ള​ജി മാ​നേ​ജ​ർ സ​ജി​മോ​ൻ, കാ​ർ​ഷി​ക വി​ക​സ​ന സ​മി​തി അം​ഗം മോ​ഹ​ന​കു​ട്ടി നാ​യ​ർ, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ വി​ജി​മോ​ൾ, തൊ​ഴി​ലു​റ​പ്പ് എ​ഇ ജ​യ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.