ത​ട​വു​കാ​ർ​ക്ക് സെ​ല്ലി​നു​ള്ളി​ൽ ടി​വി കാ​ണാം
Sunday, October 25, 2020 10:38 PM IST
മാ​വേ​ലി​ക്ക​ര: ജി​ല്ലാ സ്പെ​ഷ​ൽ സ​ബ് ജ​യി​ലി​ലെ ത​ട​വു​കാ​ർ​ക്ക് ഇ​നി സെ​ല്ലി​നു​ള്ളി​ൽ ടി​വി കാ​ണാം. തൃ​ക്കാ​ക്ക​ര ഗ്രീ​ൻ ക്രാ​ഫ്റ്റ് ക്രൂ​സേ​ഴ്സ് എ​ന്ന സം​ഘ​ട​ന ജ​യി​ലി​ലേ​ക്കു ന​ൽ​കി​യ 12 ടെ​ലി​വി​ഷ​നാ​ണു ഓ​രോ സെ​ല്ലി​ലും ക്ര​മീ​ക​രി​ച്ച​ത്.
ദി​വ​സ​വും ഉ​ച്ച​യ്ക്കും വൈ​കു​ന്നേ​ര​വു​മാ​യി മൊ​ത്തം നാ​ലു​മ​ണി​ക്കൂ​റാ​ണു ടെ​ലി​വി​ഷ​ൻ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​ത്. എ​ല്ലാ സെ​ല്ലു​ക​ളി​ലേ​യും ടെ​ലി​വി​ഷ​ന്‍റെ നി​യ​ന്ത്ര​ണം സൂ​പ്ര​ണ്ടി​ന്‍റെ മു​റി​യി​ലാ​യ​തി​നാ​ൽ ഒ​രേ​സ​മ​യം ഒ​രു പ​രി​പാ​ടി ത​ന്നെ​യാ​ണു വീ​ക്ഷി​ക്കാ​ൻ സാ​ധി​ക്കു​ന്ന​ത്. അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ സ​മ​യം അ​നു​വ​ദി​ക്കു​മെ​ന്നും ത​ട​വു​കാ​രു​ടെ മാ​ന​സി​ക സ​മ്മ​ർ​ദം ല​ഘൂ​ക​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തി​ലാ​ണു ടെ​ലി​വി​ഷ​ൻ സെ​ല്ലി​നു​ള്ളി​ൽ ക്ര​മീ​ക​രി​ച്ച​തെ​ന്നും ജ​യി​ൽ സൂ​പ്ര​ണ്ട് എ​സ്. ശി​വാ​ന​ന്ദ​ൻ പ​റ​ഞ്ഞു.