കാ​യ​ൽ സ​മ​ര​വു​മാ​യി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ്
Sunday, October 25, 2020 10:43 PM IST
പൂ​ച്ചാ​ക്ക​ൽ: പ​ള്ളി​പ്പു​റ​ത്ത് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന മെ​ഗാ ഫു​ഡ് പാ​ർ​ക്കി​ലെ ക​ന്പ​നി​ക​ളി​ലെ മ​ലി​ന​ജ​ലം ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലൂ​ടെ പൈ​പ്പു​ക​ൾ സ്ഥാ​പി​ച്ചു കൈ​ത​പ്പു​ഴ കാ​യ​ലി​ലേ​ക്ക് ഒ​ഴു​ക്കി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ഉ​പ​ജീ​വ​ന​ത്തി​നും കാ​യ​ലി​ന്‍റെ ഇ​രു​ക​ര​ക​ളി​ലും താ​മ​സി​ക്കു​ന്ന തീ​ര​ദേ​ശ നി​വാ​സി​ക​ൾ​ക്കും ഏ​റെ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ് തൈ​ക്കാ​ട്ടു​ശേ​രി ബ്ലോ​ക്ക് ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ള്ളി​പ്പു​റ​ത്ത് കാ​യ​ൽ സ​മ​രം ന​ട​ത്തി.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ സം​ഘ​ടി​പ്പി​ച്ചു കൊ​ണ്ട് കാ​യ​ലി​ലൂ​ടെ വ​ള്ള​ങ്ങ​ളി​ൽ ന​ട​ത്തിയ പ്ര​തി​ഷേ​ധ​സ​മ​രം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് ചു​ങ്ക​ത്ത​റ ഉ​ദ്ഘാ​ട​നം ചെ​യ്തു.

തൈ​ക്കാ​ട്ടു​ശേ​രി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എ​ൻ.​പി. പ്ര​ദീ​പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​ആ​ർ. രാ​ജേ​ഷ്, സി​ബി ജോ​ണ്‍, ശി​വ​ൻ, മോ​ഹ​ൻ​ദാ​സ്, സോ​മ​ൻ, ബാ​ല​കൃ​ഷ്ണ​ൻ, സു​ഗു​ണ​ൻ, പാ​ർ​ത്ഥ​സാ​ര​ഥി, കൈ​ലാ​സ​ൻ, ജ്യോ​തി​ഷ്, സു​മേ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.