ച​ന്പ​ക്കു​ളം ബി​ഡി​ഒ​യ്ക്കെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ്
Sunday, October 25, 2020 10:43 PM IST
എ​ട​ത്വ: ച​ന്പ​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ബി​ഡി​ഒ​യ്ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​വു​മാ​യി ച​ന്പ​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ജു പാ​ല​ത്തി​ങ്ക​ൽ. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് യോ​ഗ​ത്തി​ൽ നി​ന്നും യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ വി​ട്ടു​നി​ന്ന​താ​യു​ള്ള വാ​ർ​ത്ത​ക​ൾ​ക്ക് പി​ന്നി​ൽ ഇ​ട​തു​പ​ക്ഷ അ​നു​കൂ​ല സം​ഘ​ട​ന​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബി​ഡി​ഒ​യും, എ​ൽ​ഡി​എ​ഫ് ബ്ലോ​ക്ക് അം​ഗ​ങ്ങ​ളു​മാ​ണെ​ന്നാ​ണ് ബി​ജു പാ​ല​ത്തി​ങ്ക​ൽ ആ​രോ​പി​ക്കു​ന്ന​ത്.
എ​ൽ​ഡി​എ​ഫ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​ന്‍റെ ചി​ട്ടി പി​രി​വി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്കാ​മാ​ണ് അ​ടി​സ്ഥാ​ന​ര​ഹി​ത വാ​ർ​ത്ത ന​ൽ​കാ​ൻ കാ​ര​ണ​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. പ​ഞ്ചാ​യ​ത്ത് യോ​ഗം നി​ശ്ച​യി​ച്ച ദി​വ​സം ന്യു​മോ​ണി​യ മൂ​ലം ആ​ശു​പ​ത്രി​യി​ലാ​യി​ന്ന​തി​നാ​ൽ യോ​ഗം മാ​റ്റി​വ​യ്ക്ക​ണ​മെ​ന്ന് ബി​ഡി​ഒ​യേ​യും, ആ​ശു​പ​ത്രി​യി​ലാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​മ്മ​റ്റി മാ​റ്റി​വെ​യ്ക്ക​ണ​മെ​ന്ന് യു​ഡി​എ​ഫ് അം​ഗ​ങ്ങ​ളേ​യും അ​റി​യി​ച്ചി​രു​ന്നു. അ​സു​ഖ കാ​ര​ണം മു​ടി​വെ​ച്ചാ​ണ് ബി​ഡി​ഒ​യും ഇ​ട​ത് ജ​ന​പ്ര​തി​നി​ധി​ക​ളും പ​ഞ്ചാ​യ​ത്ത് ക​മ്മ​റ്റി​യി​ൽ നി​ന്ന് യു​ഡി​എ​ഫ് വി​ട്ടു​നി​ന്നെ​ന്ന് ആ​രോ​പി​ക്കു​ന്ന​ത്. പ​രാ​തി ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​താ​യി ബി​ജുപാ​ല​ത്തി​ങ്ക​ൽ അ​റി​യി​ച്ചു.