കു​ട്ട​നാ​ട്ടി​ലെ നെ​ല്ലു​സം​ഭ​ര​ണം ത​കി​ടംമ​റി​ഞ്ഞു; ര​മേ​ശ് ചെ​ന്നി​ത്ത​ല പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ​ത്തി
Monday, October 26, 2020 10:44 PM IST
ആ​ല​പ്പു​ഴ: സ​ഹ​ക​ര​ണ​സം​ഘ​ങ്ങ​ളെ ഏ​ൽ​പ്പി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് നെ​ല്ലു​സം​ഭ​ര​ണം പ്ര​തി​സ​ന്ധി​യി​ലാ​യ കു​ട്ട​നാ​ട്ടി​ലെ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ​ത്തി. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ ത​ക​ഴി​യി​ലെ വാ​രി​ക്കാ​ട്ടു​ക​രി പാ​ട​ശേ​ഖ​ര​ത്തി​ലെ​ത്തി​യ പ്ര​തി​പ​ക്ഷ നേ​താ​വി​നു മു​ന്നി​ൽ പ​രാ​തി​ക​ളു​മാ​യി ക​ർ​ഷ​ക​രെ​ത്തി.

സി​വി​ൽ സ​പ്ലൈ​സി​നെ മാ​റ്റി നി​ർ​ത്തി​ക്കൊ​ണ്ട് ഇ​ത്ത​ര​ത്തി​ൽ സ​ഹ​ക​ര​ണ​സം​ഘ​ങ്ങ​ളെ സം​ഭ​ര​ണം ഏ​ൽ​പ്പി​ക്കു​ന്ന​തി​ന് പി​ന്നി​ൽ മ​റ്റ് പ​ല ല​ക്ഷ്യ​ങ്ങ​ളാ​ണു​ള്ള​തെ​ന്ന് ക​ർ​ഷ​ക​ർ ആ​രോ​പി​ച്ചു. ക​ഴി​ഞ്ഞ യു ​ഡി എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തേ​ത് പോ​ലെ സി​വി​ൽ​സ​പ്ലൈ​സ് ത​ന്നെ നെ​ല്ലുസം​ഭ​രി​ക്ക​ണ​മെ​ന്ന് ക​ർ​ഷ​ക​ർ പ്ര​തി​പ​ക്ഷ നേ​താ​വി​നോ​ട് പ​റ​ഞ്ഞു. നെ​ല്ലു​സം​ഭ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ ഗു​രു​ത​ര​മാ​യ പ്ര​ശ്ന​ങ്ങ​ളാ​ണ് ഉ​ട​ലെ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. നെ​ല്ലു​ടു​ക്കാ​ൻ ആ​ളി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ് സം​ജാ​ത​മാ​യി​രി​ക്കു​ന്ന​ത്. മ​ഴ പെ​യ്താ​ൽ ഉ​ള്ള​തു​പോ​ലും ന​ശി​ക്കും. സ​ർ​ക്കാ​ർ പ​ല ന്യാ​യ​ങ്ങ​ൾ പ​റ​യു​ന്നു. സ​ഹ​ക​ര​ണ​സം​ഘ​ങ്ങ​ൾ​ക്ക് നെ​ല്ലെ​ടു​ത്ത് സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​മി​ല്ല. അ​തു​കൊ​ണ്ടു സി​വി​ൽ സ​പ്ലൈ​സി​നെ ത​ന്നെ നെ​ല്ലു​സം​ഭ​ര​ണം ഏ​ൽ​പ്പി​ച്ച് ക​ർ​ഷ​ക​രെ ര​ക്ഷി​ക്ക​ണ​മെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. ക​ർ​ഷ​ക​ർ ഒ​ന്ന​ട​ങ്കം ആ​വ​ശ്യ​പ്പെ​ടു​ന്ന​തും ഇ​തു​ത​ന്ന​യാ​ണ്. കു​ട്ട​നാ​ട്ടി​ലെ ഇ​തേ സ്ഥി​തി ത​ന്നെ​യാ​ണ് പാ​ല​ക്കാ​ടും. റോ​ഡ​രി​കി​ൽ നെ​ല്ല് കൂ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​ണ്. നെ​ല്ലു​സം​ഭ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്ക് നേ​ര​ത്തെ ക​ത്ത് കൊ​ടു​ത്തി​രു​ന്നു. ക​ർ​ഷ​ക​രു​ടെ ബു​ദ്ധി​മു​ട്ടു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി ഒ​രു ക​ത്തു​കൂ​ടി ന​ൽ​കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. നെ​ല്ലു​സം​ഭ​ര​ണ വി​ഷ​യ​ത്തി​ൽ സിപിഐ-​
സിപിഎം അ​ഭി​പ്രാ​യഭി​ന്ന​ത​യും നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഡി ​സി സി ​പ്ര​സി​ഡ​ന്‍റ് എം ​ലി​ജു, യു ​ഡി എ​ഫ് ചെ​യ​ർ​മാ​ൻ സി. ​കെ. ഷാ​ജി​മോ​ഹ​ൻ, കെ ​പി സി ​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ എ.​എ. ഷു​ക്കൂ​ർ, എം. ​മു​ര​ളി, ലാ​ൽ​വ​ർ​ഗീസ് ക​ൽ​പ്പ​ക​വാ​ടി, ജി. ​മു​കു​ന്ദ​ൻ​പി​ള്ള, ജെ.ടി. റാം​സെ, സ​ജി ജോ​സ​ഫ്, വി.കെ. സേ​വ്യ​ർ, മാ​ത്യു ചെ​റു​പ​റ​ന്പ​ൻ, ചി​റ​പ്പു​റ​ത്ത് മു​ര​ളി, ടി​ജി​ൻ ജോ​സ​ഫ്, ബെ​ൻ​സ​ൻ ജോ​സ​ഫ്, എ. ​ആ​ർ. ക​ണ്ണ​ൻ, വി. ​ആ​ർ. രാ​ധാ​കൃ​ഷ്ണ​പി​ള്ള, കൈ​മ​ൾ ക​രു​മാ​ടി, ജെ​യിം​സ് കു​ട്ടി​മാ​ലി​യി​ൽ, ജ​സ്റ്റി​ൽ മാ​ളി​യേ​ക്ക​ൽ, കെ. ​ജെ. സേ​വ്യ​ർ, സാ​യൂ​ജ് ചെ​റി​യ​ൻ തു​ട​ങ്ങി​യ​വ​ർ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.