മാ​ർ പെ​രു​ന്തോ​ട്ടം പാ​ട​ശേ​ഖ​ര​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു
Tuesday, October 27, 2020 10:09 PM IST
ച​ന്പ​ക്കു​ളം: ര​ണ്ടാം കൃ​ഷി​യി​ലൂ​ടെ കൊ​യ്തെ​ടു​ത്ത നെ​ല്ലുസം​ഭ​രി​ക്കാ​തെ കെ​ട്ടി​ക്കി​ട​ക്കു​ന്ന ച​ന്പ​ക്കു​ള​ത്തെ പാ​ട​ശേ​ഖ​ര​ങ്ങ​ൾ ച​ങ്ങ​നാ​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം സ​ന്ദ​ർ​ശി​ച്ചു. ര​ണ്ടാ​ഴ്ച മു​ന്പ് വി​ള​വെ​ടു​പ്പ് ന​ട​ന്ന ച​ന്പ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ കൊ​ക്ക​ണം പാ​ട​ശേ​ഖ​ര​മാ​ണ് ആ​ർ​ച്ച്ബി​ഷ​പ് സ​ന്ദ​ർ​ശി​ച്ച​ത്. നെ​ല്ലുസം​ഭ​ര​ണം വൈ​കു​ന്ന​തു​ മൂ​ല​മു​ള്ള ആ​ശ​ങ്ക​ക​ളും ദു​ഃഖ​ങ്ങ​ളും ക​ർ​ഷ​ക​ർ ആ​ർ​ച്ച്ബി​ഷ​പ്പി​നെ അ​റി​യി​ച്ചു. പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ പ​ല​യി​ട​ങ്ങ​ളി​ലാ​യി നെ​ല്ല് കെ​ട്ടി​ക്കി​ട​ന്നു ന​ശി​ക്കു​ന്ന കാ​ഴ്ച ഹൃ​ദ​യ​ഭേ​ദ​വും നൊ​ന്പ​ര​പ്പെ​ടു​ത്തു​ന്ന​തു​മാ​ണെ​ന്ന് മാ​ർ പെ​രു​ന്തോ​ട്ടം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ക​ഴി​ഞ്ഞ വെ​ള്ള​പ്പൊ​ക്ക​ത്തെ​യും പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യെ​യും കീ​ട​ബാ​ധ​യെ​യും അ​തി​ജീ​വി​ക്കാ​ൻ ഭീ​മ​മാ​യ തു​ക ചെ​ല​വ​ഴി​ച്ചു വി​ള​യി​ച്ചെ​ടു​ത്ത നെ​ല്ലാ​ണ് സ​ർ​ക്കാ​രി​ന്‍റെ പു​തി​യ സം​ഭ​ര​ണ ന​യം സം​ബ​ന്ധി​ച്ച അ​വ്യ​ക്ത​ത മൂ​ലം പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന​തെ​ന്നും ആ​ർ​ച്ച്ബി​ഷ​പ് ചൂ​ണ്ടി​ക്കാ​ട്ടി. ആ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​ത്ത സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ വ​ഴി നെ​ല്ലു സം​ഭ​രി​ക്കാ​നു​ള്ള തീ​രു​മാ​നം സ​ർ​ക്കാ​ർ പു​ന​ഃപ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ര​ണ്ടാം കൃ​ഷി​യു​ടെ വി​ള​വ് ന​ശി​ക്കാ​തി​രി​ക്കാ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ അ​ടി​യ​ന്തര​മാ​യി ചെ​യ്യ​ണ​മെ​ന്നും മാ​ർ പെ​രു​ന്തോ​ട്ടം അ​ഭ്യ​ർ​ഥി​ച്ചു.

ക​ർ​ഷ​ക​രു​ടെ അ​ധ്വാ​ന​ത്തെ​യും ആ​കു​ല​ത​ക​ളും സ​ർ​ക്കാ​ർ അ​വ​ഗ​ണി​ക്ക​രു​ത്.
പ്ര​തി​സ​ന്ധി​ക​ളു​ടെ ന​ടു​വി​ലും നേ​ടി​യെ​ടു​ത്ത അ​ധ്വാ​ന​ഫ​ലം ക​ണ്‍​മു​ൻ​പി​ൽ ന​ശി​ക്കു​ന്ന​ത് കാ​ണാ​ൻ ഇ​ട​യാ​ക്ക​രു​ത്. സാ​ഹ​ച​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു കൊ​ണ്ടും അ​ടി​യ​ന്ത​ര ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടു​മു​ള്ള നി​വേ​ദ​നം മു​ഖ്യ​മ​ന്ത്രി​ക്ക് ഇ​ന്ന​ലെ ത​ന്നെ സ​മ​ർ​പ്പി​ച്ച​താ​യും ആ​ർ​ച്ച്ബി​ഷ​പ് പ​റ​ഞ്ഞു. ചാ​സ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് ക​ള​രി​ക്ക​ൽ, അ​സി. ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ർ​ജ് പ​ന​ക്കേ​ഴം, ഫാ. ​തോ​മ​സ് പ്ലാ​ത്തോ​ട്ടം, ക​ർ​ഷ​കസ​മി​തി നേ​താ​ക്ക​ളാ​യ സി.​റ്റി.​ തോ​മ​സ്, ദേ​വ​സ്യാ പൂ​ത്ത​റ, എ​ബി മാ​പ്പി​ള​ശേ​രി, മാ​ത്തു​ക്കു​ട്ടി തോ​ട്ടു​വേ​ലി​ൽ എ​ന്നി​വ​ർ ആ​ർ​ച്ച്ബി​ഷ​പ്പി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.