മ​ദ്യ​വി​രു​ദ്ധ സ​ന്ദേ​ശ പ്ര​ചാ​ര​ണസം​ഗ​മം
Tuesday, October 27, 2020 10:12 PM IST
ചെ​ങ്ങ​ന്നൂ​ർ: ദൈ​വ​ത്തി​ന്‍റെ സ്വ​ന്തം നാ​ട് എ​ന്നു വി​ശേ​ഷി​പ്പി​ക്കു​ന്ന ന​മ്മു​ടെ സം​സ്ഥാ​നം ഇ​ന്ന് മ​ദ്യ​ത്തി​ന്‍റെ നാ​ടാ​യി മാ​റി​യെ​ന്നും എ​വി​ടെ​യും അ​ത് സൃ​ഷ്ടി​ക്കു​ന്ന ദു​ര​ന്ത​ങ്ങ​ൾ മാ​ത്ര​മാ​ണ് കേ​ൾ​ക്കു​ന്ന​തെ​ന്നും മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ മാ​വേ​ലി​ക്ക​ര വൈ​ദി​ക ജി​ല്ലാ സെ​ക്ര​ട്ട​റി ഫാ. ​ചെ​റി​യാ​ൻ മാ​യ്ക്ക​ൽ. കേ​ര​ള സം​സ്ഥാ​ന മ​ദ്യ​വി​രു​ദ്ധ ജ​ന​കീ​യ മു​ന്ന​ണി മ​ദ്യ-​ല​ഹ​രി വി​മു​ക്ത കേ​ര​ളം എ​ന്ന ആ​വ​ശ്യ​മു​ന്ന​യി​ച്ചു കേ​ര​ള​പ്പി​റ​വി ദി​ന​ത്തി​ൽ പ​ത്തു​ല​ക്ഷം ജ​ന​ങ്ങ​ളു​ടെ ഒ​പ്പു​ശേ​ഖ​രി​ച്ച് മു​ഖ്യ​മ​ന്ത്രി​ക്ക് നി​വേ​ദ​നം സ​മ​ർ​പ്പി​ക്കു​ന്ന​തി​ന്‍റെ മു​ന്നോ​ടി​യാ​യി സം​സ്ഥാ​ന​ത്താ​കെ ന​ട​ന്നു​വ​രു​ന്ന മ​ദ്യ​വി​രു​ദ്ധ സ​ന്ദേ​ശ പ്ര​ചാ​ര​ണ സം​ഗ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചെ​ങ്ങ​ന്നു​ർ താ​ലൂ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചെ​ങ്ങ​ന്നൂ​ർ ച​ന്ത​യ്ക്കു സ​മീ​പം ന​ട​ന്ന സാ​യാ​ഹ്ന സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. താ​ലൂ​ക്ക് ക​മ്മ​ിറ്റി ചെ​യ​ർ​മാ​ൻ ഫാ. ​ഏ​ബ്ര​ഹാം കോ​ശി കു​ന്നും​പു​റ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ജേ​ക്ക​ബ് മാ​ത്യു, ടി. ​കോ​ശി, മ​ധു ചെ​ങ്ങ​ന്നൂ​ർ പി.​കെ. ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.