വ​നി​താ ​ഡോ​ക്ട​റു​ടെ മാ​ല ​പൊ​ട്ടി​ച്ചെ​ടു​ത്ത​വ​ർ പി​ടി​യി​ൽ
Tuesday, October 27, 2020 10:13 PM IST
കാ​യം​കു​ളം: ഡ്യൂ​ട്ടി​ക​ഴി​ഞ്ഞു മ​ട​ങ്ങു​ക​യാ​യി​രു​ന്ന ആ​യുർ​വേ​ദ വ​നി​താ ഡോ​ക്ട​റു​ടെ മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത കേ​സി​ലെ പ്ര​തി​ക​ൾ അ​റ​സ്റ്റി​ലാ​യി. വ​ള്ളി​കു​ന്നം പ​ള്ളി​വി​ള ജം​ഗ്ഷ​നി​ൽ വ​ച്ച് ഇ​ക്ക​ഴി​ഞ്ഞ 19നു ​ന​ട​ന്ന സം​ഭ​വ​ത്തി​ൽ ക്രി​മി​ന​ൽ കേ​സി​ലെ പ്ര​തി​ക​ളാ​യ ക​ണ്ട​ല്ലൂ​ർ പു​തി​യ​വി​ള​മു​റി​യി​ൽ ശി​വ​ഭ​വ​ന​ത്തി​ൽ ശ്യാം (27), ​ക​ണ്ട​ല്ലൂ​ർ വ​ട​ക്കും​മു​റി​യി​ൽ സാ​ധു​പു​ര​ത്ത് രാ​ഹു​ൽ​നാ​ഥ്(22) എ​ന്നി​വ​രെ​യാ​ണ് വ​ള്ളി​കു​ന്നം പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്. ചെ​ങ്ങ​ന്നൂ​ർ ഡി​വൈ​എ​സ്പി പി.​വി. ബേ​ബി, ഇ​ൻ​സ്പെ​ക്ട​ർ ഡി. ​മി​ഥു​ൻ, എ​സ്ഐ എ. ​ഷ​ഫീ​ഖ്, എ​എ​സ്ഐ​മാ​രാ​യ അ​മീ​ർ​ഖാ​ൻ, നി​സാം, സു​രേ​ഷ്, സീ​നി​യ​ർ സി​പി​ഒ​മാ​രാ​യ സ​ജ​ൻ, സ​ന്തോ​ഷ്, സി​പി​ഒ​മാ​രാ​യ ര​തീ​ഷ്, മ​നീ​ഷ്മോ​ഹ​ൻ, സ​ന​ൽ, ജി​ഷ്ണു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ യാ​തൊ​രു തെ​ളി​വും ഇ​ല്ലാ​തി​രു​ന്ന കേ​സി​ൽ വി​വി​ധ ജി​ല്ല​ക​ളി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലും ശാ​സ്ത്രീ​യ തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള പ​രി​ശോ​ധ​ന​യി​ലുമാ​ണ് പ്ര​തി​ക​ളെ ക​ണ്ടെ​ത്തി​യ​ത്.