വീ​ട്ടിൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി​യ യു​വാ​വി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു
Wednesday, October 28, 2020 10:40 PM IST
അ​ന്പ​ല​പ്പു​ഴ: വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ യു​വാ​വി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. കാ​ക്കാ​ഴം ക​ണ​ക്ക​പ്പ​ള്ളി വേ​ലി​ക്ക​കം വീ​ട്ടി​ൽ പ​രേ​ത​നാ​യ സു​ലൈ​മാ​ന്‍റെ മ​ക​ൻ സു​ധീ​ർ (35) ആണ് ​മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്കു​ശേ​ഷ​മാ​ണ് സു​ധീ​റി​നെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ളേ​ജാ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി​യ ശേ​ഷം കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ബു​ധ​നാ​ഴ്ച രാ​വി​ലെ ഫ​ലം വ​ന്ന​പ്പോ​ഴാ​ണ് പോ​സി​റ്റീ​വാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. അ​മ്മ: ആ​ബി​ദ.