ഐ​ടി​ഐ​ക​ളി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും പ​രി​ശീ​ല​ന നി​ല​വാ​ര​വും വ​ര്‍​ധി​പ്പി​ക്കു​മെ​ന്ന്
Wednesday, October 28, 2020 10:49 PM IST
ചെ​ങ്ങ​ന്നൂ​ര്‍: സം​സ്ഥാ​ന​ത്തെ ഐ​ടി​ഐ​ക​ളി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും പ​രി​ശീ​ല​ന നി​ല​വാ​ര​വും വ​ര്‍​ധി​പ്പി​ക്കു​മെ​ന്ന് തൊ​ഴി​ല്‍ നൈ​പു​ണ്യവ​കു​പ്പ് മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍. ചെ​ങ്ങ​ന്നൂ​ര്‍ ഐ​ടി​ഐ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ര്‍​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള നി​ര്‍​മാ​ണ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി. കി​ഫ്ബി​യി​ല്‍ നി​ന്നു​ള്ള 19.75 കോ​ടി രൂ​പ​യു​ടെ ധ​ന​സ​ഹാ​യം ഉ​പ​യോ​ഗി​ച്ചാ​ണ് ആ​ദ്യ​ഘ​ട്ട പ്ര​വൃ​ത്തി​ക​ള്‍ ന​ട​ത്തു​ന്ന​ത്. അ​ന്താ​രാ​ഷ്ട്ര പ​ദ​വി​യി​ലേ​ക്ക് ഉ​യ​രു​ന്ന​തോ​ടെ പു​തി​യ കാ​ല​ത്തി​നനു​സ​രി​ച്ചു​ള്ള എ​ല്ലാ​വി​ധ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​വും ചെ​ങ്ങ​ന്നൂ​ര്‍ ഐ​ടി​ഐ​യി​ല്‍ നി​ല​വി​ല്‍ വ​രു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

1500 ലേ​റെ വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​രി​ശീ​ല​നം നേ​ടു​ന്ന ചെ​ങ്ങ​ന്നൂ​ര്‍ ഐ​ടി​ഐ രാ​ജ്യ​ത്തെ ഏ​റ്റ​വും മി​ക​ച്ച വ്യാ​വ​സാ​യി​ക പ​രി​ശീ​ല​ന സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ഒ​ന്നാ​യി മാ​റു​ക​യാ​ണ്. 1963ല്‍ ​ആ​റ് ട്രേ​ഡു​ക​ളു​മാ​യി പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ച ഐ​ടി​ഐ​യി​ല്‍ നി​ല​വി​ല്‍ 23 ട്രേ​ഡു​ക​ളി​ലാ​ണ് പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​ത്. അ​ഞ്ചു പു​തി​യ ഐ​ടി​ഐ​ക​ള്‍ ഉ​ട​ന്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ക്കും. ചെ​ങ്ങ​ന്നൂ​രി​നു പു​റ​മേ ഏ​റ്റു​മാ​നൂ​ര്‍, ക​ണ്ണൂ​ര്‍, മ​ല​മ്പു​ഴ, ധ​നു​വ​ച്ച​പു​രം, കൊ​യി​ലാ​ണ്ടി, കൊ​ല്ലം ച​ന്ദ​ന​ത്തോ​പ്പ്, ക​ട്ട​പ്പ​ന, ചാ​ല​ക്കു​ടി, ക​യ്യൂ​ര്‍ ഐ​ടി​ഐ​ക​ളാ​ണ് കി​ഫ്ബി ധ​ന​സ​ഹാ​യ​ത്തോ​ടെ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ര്‍​ത്തു​ന്ന​ത്.

സ​ജി ചെ​റി​യാ​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി, ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ ഷി​ബു​രാ​ജ​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​സി. അ​ജി​ത, വൈ​സ് പ്ര​സി​ഡ​ന്‍റ് ജി. ​വി​വേ​ക് തു​ട​ങ്ങി​യ​വ​ര്‍ പങ്കെടുത്തു.