യ​ഥാ​സ​മ​യ​ത്ത് നെ​ല്ലു​സം​ഭ​ര​ണം പൂ​ർ​ത്തി​യാ​ക്കി​യി​ല്ലെ​ങ്കി​ൽ വീ​ണ്ടും സ​മ​രം ന​ട​ത്തു​മെ​ന്ന് മോ​ൻ​സ് ജോ​സ​ഫ്
Wednesday, October 28, 2020 10:49 PM IST
മ​ങ്കൊ​ന്പ്: മ​ന്ത്രി​മാ​ർ സ്വ​കാ​ര്യ മി​ല്ലു​ക​ളു​മാ​യി ഉ​ണ്ടാ​ക്കി​യ ധാ​ര​ണ പ്ര​കാ​രം ക​ർ​ഷ​ക​ർ​ക്ക് തൃ​പ്തി​ക​ര​മാ​യ രീ​തി​യി​ൽ യ​ഥാ​സ​മയ​ത്ത് നെ​ല്ല് സം​ഭ​ര​ണം പൂ​ർ​ത്തി​യാ​യി​ല്ലെ​ങ്കി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി വീ​ണ്ടും സ​മ​രം ശ​ക്ത​മാ​ക്കു​മെ​ന്ന് മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ. നെ​ല്ല് സം​ഭ​ര​ണം സി​വി​ൽ സ​പ്ലൈ​സ് വ​ഴി​യാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള കോ​ണ്‍​ഗ്ര​സ്-എം ജോ​സ​ഫ് വി​ഭാ​ഗം ജി​ല്ലാ ക​മ്മ​ിറ്റി മ​ങ്കൊ​ന്പ് പാ​ഡി ഓ​ഫീ​സി​നു മു​ന്പി​ൽ ന​ട​ത്തി​യ സ​ത്യ​ഗ്ര​ഹ സ​മ​ര​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ​ഹ​ക​ര​ണ സം​ഘം വ​ഴി നെ​ല്ല് സം​ഭ​രി​ക്കാ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്കം വ​ലി​യ അ​ഴി​മ​തി​യു​ടെ ആ​രം​ഭ​മാ​യി​രു​ന്നുവെന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ര​ണ്ടാംദി​വ​സ​ത്തെ സ​മ​ര​ത്തി​നു ജോ​സ​ഫ് കെ. ​നെ​ല്ലു​വേ​ലി നേ​തൃ​ത്വം ന​ൽ​കി. ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മാ​ത്യു പ​ഞ്ഞി​മ​രം, പ്ര​കാ​ശ് പ​ന​വേ​ലി, ബോ​ബ​ൻ ചൂ​ര​ക്കു​റ്റി, മി​നി ജയിം​സ്, ഉ​ല്ലാ​സ് ബി. ​കൃ​ഷ്ണ​ൻ, ത​ങ്ക​പ്പ​ൻ വാ​ഴ​ച്ചി​റ, ജോ​സ് കാ​വ​നാ​ട​ൻ, ജോ​സ് കോ​യി​പ്പ​ള്ളി, ബാ​ബു പാ​റ​ക്കാ​ട​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.