കു​ട്ട​നാ​ട്ടി​ൽ നെ​ല്ലു​സം​ഭ​ര​ണം ചെ​റി​യ​തോ​തി​ൽ പു​ന​രാ​രം​ഭി​ച്ചു
Wednesday, October 28, 2020 10:49 PM IST
മ​ങ്കൊ​ന്പ്: നി​ര​ന്ത​ര​മാ​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കും സ​മ​ര​ങ്ങ​ൾ​ക്കും പി​ന്നാ​ലെ കു​ട്ട​നാ​ട്ടി​ൽ ചെ​റി​യ തോ​തി​ൽ നെ​ല്ലു​സം​ഭ​ര​ണം പു​ന​രാ​രം​ഭി​ച്ചു. ഇ​ന്ന​ലെ നെ​ടു​മു​ടി കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ലെ ര​ണ്ടു പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലാ​ണ് നെ​ല്ലു​സം​ഭ​ര​ണം തു​ട​ങ്ങി​യ​ത്. പു​ളി​ക്ക​ക്കാ​വ് കാ​വി​പ്പാ​ടം, പൂ​തി​യോ​ട്ടു വ​ര​ന്പി​ന​കം എ​ന്നീ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലാ​ണ് ഇ​ന്ന​ലെ നെ​ല്ലു സം​ഭ​ര​ണം തു​ട​ങ്ങി​യ​ത്.

എ​റ​ണാ​കു​ള​ത്തെ റാ​ണി റൈ​സ് മി​ല്ലാ​ണ് ഇ​വി​ടെനി​ന്നും നെ​ല്ലെ​ടു​ക്കാ​നാ​രം​ഭി​ച്ച​ത്. എ​ന്നാ​ൽ വ​ള​രെ കു​റ​ച്ചു ലോ​റി​ക​ൾ മാ​ത്ര​മാ​ണ് ഇ​ന്ന​ലെ സം​ഭ​ര​ണ​ത്തി​നാ​യി എ​ത്തി​യ​ത്.

നേ​ര​ത്തെ ഏ​താ​നും മി​ല്ലു​ക​ൾ നെ​ടു​മു​ടി, ച​ന്പ​ക്കു​ളം പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും നെ​ല്ലു സം​ഭ​രി​ച്ചി​രു​ന്നെ​ങ്കി​ലും മ​റ്റു മി​ല്ലു​ക​ളു​ടെ സ​മ്മ​ർ​ദ​ത്തെ തു​ട​ർ​ന്നാ​ണ് സം​ഭ​ര​ണം നി​ല​ച്ച​തെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്.

സ​മ​ര​ങ്ങ​ളും പ്ര​തി​ഷേ​ധ​വും വ്യാ​പ​ക​മാ​യ​തോ​ടെ മി​ല്ലു​ട​മ​ക​ളു​ടെ സം​ഘ​ട​ന നെ​ല്ലെ​ടു​ക്കാ​ൻ സ​മ്മ​തി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് വീ​ണ്ടും സം​ഭ​ര​ണം ആ​രം​ഭി​ച്ച​ത്. അ​തേ​സ​മ​യം, സം​ഭ​ര​ണ​ത്തി​നാ​യി കൂ​ടു​ത​ൽ മി​ല്ലു​കാ​ർ എ​ത്താ​ൻ വൈ​കു​മോ​യെ​ന്ന ആ​ശ​ങ്ക​യും ക​ർ​ഷ​ക​ർ​ക്കു​ണ്ട്. അ​തേ​സ​മ​യം നെ​ടു​മു​ടി കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ലെ വി​ള​വെ​ടു​പ്പു ക​ഴി​ഞ്ഞ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ​ല്ലാം നെ​ല്ല് സം​ഭ​ര​ണം ന​ട​ക്കാ​തെ കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്. വി​ള​വെ​ടു​ത്ത നെ​ല്ല് റോ​ഡി​ലും പാ​ട​ത്തു​ം കൂ​ട്ടി​യി​ട്ടി​രി​ക്കു​കയാണ്.

നെ​ല്ലു കേ​ടാ​യി പോ​കാ​തി​രി​ക്കാ​ൻ ക​ർ​ഷ​ക​ർ പ​ല​ത​വ​ണ ഇ​ള​ക്കി ഉ​ണ​ക്കി​യെ​ടു​ത്തു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. അ​തേ​സ​മ​യം തു​ലാ​മ​ഴ ശ​ക്ത​മാ​യാ​ൽ പാ​ട​ത്തു കി​ട​ക്കു​ന്ന നെ​ല്ല് ന​ന​ഞ്ഞു ന​ശി​ക്കാ​നു​ള്ള സാ​ധ്യ​ത​യും ഏ​റെ​യാ​ണ്. ച​ന്പ​ക്കു​ളം കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ലെ ക​ർ​ഷ​ക​രും ആ​ശ​ങ്ക​യി​ൽ ത​ന്നെ​യാ​ണ്.

ഇ​വി​ടെ മൂ​ന്നു പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് വി​ള​വെ​ടു​പ്പു ന​ട​ന്ന​ത്. നേ​ര​ത്തേ 24 പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ ര​ണ്ടാം​കൃ​ഷി​യി​റ​ക്കി​യി​രു​ന്നെ​ങ്കി​ലും പ്ര​ള​യ​ത്തി​ൽ മ​ട​വീ​ണും വെള്ളം ക​വി​ഞ്ഞു ക​യ​റി​യും അവ​ശേ​ഷി​ക്കു​ന്ന പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ കൃ​ഷി ന​ശി​ച്ചി​രു​ന്നു.

വി​ള​വെ​ടു​പ്പു പൂ​ർ​ത്തി​യാ​യി ര​ണ്ടാ​ഴ്ച​യാ​യി​ട്ടും നെ​ല്ലു സം​ഭ​ര​ണം ന​ട​ക്കാ​ത്ത​തി​നാ​ൽ കൊ​ക്ക​ണം, അ​ഞ്ഞൂ​റ്റ​ന്പാ​ടം, വ​ള​യം എ​ന്നീ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ ക​ർ​ഷ​ക​ർ ഇ​ന്ന​ലെ മ​ങ്കൊ​ന്പ് പാ​ഡി മാ​ർ​ക്ക​റ്റിം​ഗ് ഓ​ഫീ​സി​നു മു​ന്പി​ൽ സ​മ​രം ന​ട​ത്തി​യി​രു​ന്നു. 250 ഏ​ക്ക​റോ​ളം വ​രു​ന്ന പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ നി​ന്നാ​യി ഏ​ക​ദേ​ശം 600 ക്വി​ന്‍റ​ൽ നെ​ല്ലാ​ണ് പാ​ട​ത്തു കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്.