പു​തി​യ ജി​ല്ലാ ജ​യി​ല്‍ കെ​ട്ടി​ട​ത്തിന്‍റെ ഉ​ദ്ഘാ​ട​നം ന​വം​ബ​ര്‍ രണ്ടിന്
Wednesday, October 28, 2020 10:50 PM IST
ആ​ല​പ്പു​ഴ: ജി​ല്ലാ ജ​യി​ലി​ന്‍റെ പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ര​ണ്ടി​ന് രാ​വി​ലെ 11ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഓ​ണ്‍​ലൈ​നി​ലൂ​ടെ നി​ര്‍​വ​ഹി​ക്കും. മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചു ന​ട​ത്തു​ന്ന ച​ട​ങ്ങി​ല്‍ എ.​എം. ആ​രി​ഫ് എം​പി വി​ശി​ഷ്ടാ​തി​ഥി​യാ​കും. ജി​ല്ലാ​ ക​ള​ക്ട​ര്‍ എ. ​അ​ല​ക്സാ​ണ്ട​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ജ​യി​ല്‍ മേ​ധാ​വി ഋ​ഷി​രാ​ജ് സിം​ഗ് സ്വാ​ഗ​തം ആ​ശം​സി​ക്കും. നി​ല​വി​ലു​ള്ള ജി​ല്ലാ ജ​യി​ല്‍ കാ​ല​പ്പ​ഴ​ക്ക​ത്താ​ലും സ്ഥ​ല​പ​രി​മി​തി​യാ​ലും വീ​ര്‍​പ്പു​മു​ട്ടു​ന്ന അ​വ​സ്ഥ​യി​ല്‍ ഇ​തി​നു പ​രി​ഹാ​ര​മെ​ന്ന നി​ല​യി​ലാ​ണ് പു​തി​യ ജ​യി​ല്‍ കെ​ട്ടി​ടം നി​ര്‍​മി​ച്ച​ത്.

പൊ​തു​മ​രാ​മ​ത്ത് കെ​ട്ടി​ട വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ വി.​ഐ. ന​സീം റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ക്കും. ആ​ല​പ്പു​ഴ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പി.​എ​സ്. സാ​ബു, ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ ഇ​ല്ലി​ക്ക​ല്‍ കു​ഞ്ഞു​മോ​ന്‍, വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ എ.​എം. നൗ​ഫ​ല്‍ എ​ന്നി​വ​ര്‍ ആ​ശം​സ​ക​ള​ര്‍​പ്പി​ക്കും.