വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​നം
Wednesday, October 28, 2020 10:51 PM IST
ചെ​ങ്ങ​ന്നൂ​ർ: ചെ​ങ്ങ​ന്നൂ​ർ വെ​ണ്‍​മ​ണി പ​ഞ്ചാ​യ​ത്തി​ലെ പ്ര​ള​യ​ത്തി​ൽ ഭ​വ​ന​ര​ഹി​ത​രാ​യ ഒ​ന്പ​തു​കു​ടും​ബ​ങ്ങ​ൾ​ക്ക് ഹ​ഡ്കോ​യു​ടെ സി​എ​സ്ആ​ർ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് കു​ടും​ബ​ശ്രീ ഭ​വ​ന നി​ർ​മാ​ണ യൂ​ണി​റ്റ് നി​ർ​മി​ച്ച വീ​ടു​ക​ളു​ടെ താ​ക്കോ​ൽദാ​നം ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ ഓ​ണ്‍​ലൈ​ൻ വ​ഴി നി​ർ​വ​ഹി​ച്ചു. ഒ​രു വീ​ടി​ന് 5.6 ല​ക്ഷം രൂ​പ വീ​ത​മാ​ണ് ഹ​ഡ്കോ അ​നു​വ​ദി​ച്ച​ത്. ഭ​വ​നനി​ർ​മാ​ണ രം​ഗ​ത്ത് സ്ത്രീ​സാ​ന്നി​ധ്യം ഉ​റ​പ്പി​ക്കു​ന്ന​തി​ന് കു​ടും​ബ​ശ്രീ വ​നി​ത​ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി ഭ​വ​ന നി​ർ​മാ​ണ​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യി​രു​ന്നു. ആ​ല​പ്പു​ഴ​യി​ൽ ഇ​ത്ത​ര​ത്തി​ൽ ഇ​വ​ർ 124 വീ​ടു​ക​ൾ നി​ർ​മി​ച്ചി​രു​ന്നു. വെ​ണ്മ​ണി പ​തി​ന​ഞ്ചാം വാ​ർ​ഡി​ൽ വ​ല്യ​ത്ത് രാ​ജു​വി​ന്‍റെ വ​സ​തി​യി​ലാ​യി​രു​ന്നു ച​ട​ങ്ങ്. ഹ​ഡ്കോ ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ ബീ​ന ഫി​ലി​പ്പ് ആ​ശം​സ​ക​ള​ർ​പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ല​ജു​കുമാ​ർ, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ്് അ​ജി​ത, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജെ​ബി​ൻ പി. ​വ​ർ​ഗീ​സ,് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ശ്യാം​കു​മാ​ർ, പ​ഞ്ചാ​യ​ത്തം​ഗം അ​നി​ലകു​മാ​രി എ​ന്നി​വ​ർ പ്രസംഗിച്ചു. ജി​ല്ലാ മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ പ്ര​ശാ​ന്ത് ബാ​ബു സ്വാ​ഗ​ത​വും സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ വ​ത്സ​ല​കു​മാ​രി ന​ന്ദി​യും പ​റ​ഞ്ഞു.