സ്വ​കാ​ര്യ​ബ​സ് മേ​ഖ​ല​യ്ക്കും പ്ര​ത്യേ​ക പാ​ക്കേ​ജ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് കെ​ബി​ടി​എ
Wednesday, October 28, 2020 10:52 PM IST
ആ​ല​പ്പു​ഴ: സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ​ബ​സ് മേ​ഖ​ല​യ്ക്കും പ്ര​ത്യേ​ക പാ​ക്കേ​ജ് അ​നു​വ​ദി​ച്ച് തു​ല്യ​നീ​തി ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് കേ​ര​ള ബ​സ് ട്രാ​ന്‍​സ്പോ​ര്‍​ട്ട് അ​സോ​സി​യേ​ഷ​ന്‍. കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​ന്‍ മാ​ര്‍​ച്ച് അ​വ​സാ​നം മു​ത​ല്‍ ആ​രം​ഭി​ച്ച ലോ​ക്ക്ഡൗ​ണ്‍ മു​ത​ല്‍ ലോ​ക്ഡൗ​ണ്‍ ക​ഴി​ഞ്ഞ് ഇ​ന്നു​വ​രെ സ്വ​കാ​ര്യ​ബ​സു​ക​ള്‍​ക്ക് കൃ​ത്യ​മാ​യി സ​ര്‍​വീ​സ് ന​ട​ത്താ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല.

രോ​ഗ​ഭീ​തി​മൂ​ലം ജ​ന​ങ്ങ​ള്‍ നി​ര​ത്തി​ലി​റ​ങ്ങാ​ത്ത​തും വ​ന്‍ തി​രി​ച്ച​ടി​യാ​യി. ഓ​രോ വ​ര്‍​ഷം ക​ഴി​യു​ന്തോ​റും റൂ​ട്ടു​ക​ളു​ടെ ദൈ​ര്‍​ഘ്യ​വും ബ​സു​ക​ളു​ടെ എ​ണ്ണ​വും കു​റ​ഞ്ഞു. പി​ന്നോ​ട്ടോ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന സ്വ​കാ​ര്യ​ബ​സ് മേ​ഖ​ല​യെ നി​ല​നി​ര്‍​ത്താ​ന്‍ സ​ര്‍​ക്കാ​ര്‍ ഭാ​ഗ​ത്തു​നി​ന്നും അ​നു​കൂ​ല​മാ​യ യാ​തൊ​രു​ന​ട​പ​ടി​ക​ളും ഉ​ണ്ടാ​കാ​ത്ത​തി​ല്‍ ബ​സ് ഉ​ട​മ​ക​ള്‍ നി​രാ​ശ​യി​ലും പ്ര​തി​ഷേ​ധ​ത്തി​ലു​മാ​ണ്.
കൊ​റോ​ണക്കാലം അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ റോ​ഡ് ടാ​ക്സ് ഒ​ഴി​വാ​ക്കു​ക, ഡീ​സ​ലി​ന് സ​ബ്സി​ഡി​ നൽകുക അ​ല്ലെ​ങ്കി​ല്‍ സം​സ്ഥാ​ന നി​കു​തി​ക​ള്‍ ഒ​ഴി​വാ​ക്കു​ക, ഒ​രു ബ​സി​ന് ഒ​രു​ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം അ​നു​വ​ദി​ക്കു​ക, ബ​സ് ജീ​വ​ന​ക്കാ​ര്‍​ക്ക് പ്ര​തി​മാ​സം 5000 രൂ​പ സ​ഹാ​യ​ധ​നം ന​ല്‍​കു​ക, സ്വ​കാ​ര്യ​ബ​സ് റൂ​ട്ടു​ക​ളു​ടെ ദേ​ശ​സാ​ത്ക​ര​ണം ഉ​പേ​ക്ഷി​ക്കു​ക തു​ട​ങ്ങി​യ​വ ഉ​ള്‍​ക്കൊ​ള്ളു​ന്ന​താ​യി​രി​ക്ക​ണം പു​തി​യ പാ​ക്കേ​ജ്.

മൊ​ബൈ​ല്‍ കോ​ണ്‍​ഫ​റ​ന്‍​സി​ന് കെബിടി​എ ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് പി.​ജെ. കു​ര്യ​ന്‍ നേ​തൃ​ത്വം ന​ല്‍​കി. കെ​ബി​ടി​എ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഗോ​കു​ല്‍​ദാ​സ് കോ​ണ്‍​ഫ​റ​ന്‍​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്.​എം. നാ​സ​ര്‍, ഷാ​ജി​ലാ​ല്‍, എ​ന്‍. സ​ലിം, റി​നു​മോ​ന്‍, ബി​നു ദേ​വി​ക, വി​ജ​യ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.