മു​റി​വി​ൽ ച​ങ്ങ​ല കു​രു​ങ്ങി ഗ​ജ​രാ​ജ​ൻ ദു​രി​ത​ത്തി​ൽ
Thursday, October 29, 2020 10:27 PM IST
അ​ന്പ​ല​പ്പു​ഴ: കാ​ലി​ന്‍റെ മു​റി​വി​ൽ ച​ങ്ങ​ല കു​രു​ങ്ങി ഗ​ജ​രാ​ജ​ൻ ദു​രി​ത​ത്തി​ൽ. അ​ന്പ​ല​പ്പു​ഴ ശ്രീ​കൃ​ഷ്ണ സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ ഗ​ജ​വീ​ര​ൻ വി​ജ​യ​കൃ​ഷ്ണ​നാ​ണ് മാ​സ​ങ്ങ​ളാ​യി ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​ന്ന​ത്. ഒ​ന്നാം പാ​പ്പാ​ൻ മാ​സ​ങ്ങ​ൾ​ക്ക് മു​ന്പു ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് സ​സ്പെ​ൻ​ഷ​നി​ലാ​യി​രു​ന്നു. ര​ണ്ടാം പാ​പ്പാ​നാ​ണ് ഇ​പ്പോ​ൾ വി​ജ​യ​കൃ​ഷ്ണ​നെ പ​രി​ച​രി​ക്കു​ന്ന​ത്. മാ​സ​ങ്ങ​ൾ​ക്ക് മു​ന്പ് മ​ദ​പ്പാ​ടു​ണ്ടാ​യ​പ്പോ​ൾ ച​ങ്ങ​ല​യി​ട്ട് ത​ള​ച്ചി​രു​ന്നു. പി​ന്നീ​ട് ഒ​ന്നാം പാ​പ്പാ​നി​ല്ലാ​തെ വ​ന്ന​തോ​ടെ ഈ ​ച​ങ്ങ​ല അ​ഴി​ക്കാ​നും ക​ഴി​ഞ്ഞി​ട്ടി​ല്ല.

ഇ​പ്പോ​ൾ മു​ൻ​വ​ശ​ത്തെ കാ​ൽ അ​ഴു​കി അ​തി​നു​ള്ളി​ൽ ച​ങ്ങ​ല കി​ട​ക്കു​ന്ന​ത് മൂ​ലം ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ് ഗ​ജ​വീ​ര​ൻ വി​ജ​യ കൃ​ഷ്ണ​ൻ. ഇ​തു​കൂ​ടാ​തെ മ​ദ​പ്പാ​ടി​ലു​മാ​ണ് ആ​ന. വെ​റ്റ​റി​ന​റി ഡോ​ക്ട​ർ എ​ത്തി​യെ​ങ്കി​ലും ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നു​മ​തി​യു​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ മ​യ​ക്കു വെ​ടി​വ​ച്ച് ചി​കി​ത്സി​ക്കാ​ൻ ക​ഴി​യൂ. ഇ​തി​ന് ദേ​വ​സ്വം ബോ​ർ​ഡ് അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ന​ട​ത്ത​ണ​മെ​ന്നാ​ണ് ആ​നപ്രേ​മി​ക​ളു​ടെ ആ​വ​ശ്യം.