ത​ദ്ദേ​ശ​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ് : മോ​ക് പോ​ൾ നാ​ളെ
Thursday, October 29, 2020 10:27 PM IST
ആ​ല​പ്പു​ഴ: ത​ദ്ദേ​ശ​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ് 2020ന് ​മു​ന്നോ​ടി​യാ​യു​ള്ള മോ​ക് പോ​ൾ നാ​ളെ രാ​വി​ലെ 10.30 ന് ​സി​വി​ൽ സ്റ്റേ​ഷ​നി​ൽ ന​ട​ക്കും. വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രി​ക്കും മോ​ക് പോ​ൾ. ക​ള​ക്ട​റേ​റ്റി​ലെ തി​ര​ഞ്ഞെ​ടു​പ്പ് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി 2350 ക​ൺ​ട്രോ​ൾ യൂ​ണി​റ്റു​ക​ളും 7050 ബാ​ല​റ്റ് യൂ​ണി​റ്റു​ക​ളും ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.
തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ചു ക​ഴി​ഞ്ഞാ​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്ക് ഉ​ള്ള വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ സ്ട്രോം​ഗ് റൂ​മി​ലേ​ക്ക് മാ​റ്റു​ന്ന​തി​നാ​യി 12 ബ്ലോ​ക്ക് വ​ര​ണാ​ധി​കാ​രി​ക​ൾ​ക്ക് ജി​ല്ലാ ക​ള​ക്ട​ർ കൈ​മാ​റും. ന​ഗ​ര​സ​ഭ​ക​ളി​ലേ​ക്ക് ഉ​ള്ള വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ ന​ഗ​ര​സ​ഭാ വ​ര​ണാ​ധി​കാ​രി​ക​ൾ​ക്കും കൈ​മാ​റും. ഇ​വ പോ​ലീ​സ് ബ​ന്ധ​വ​സി​ൽ സ്ട്രോം​ഗ് റൂ​മു​ക​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പു​വ​രെ സൂ​ക്ഷി​ക്കും. ത​ദ്ദേ​ശ​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ വ​ള​രെ വേ​ഗ​ത്തി​ൽ പു​രോ​ഗ​മി​ച്ചു വ​രി​ക​യാ​ണെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് വി​ഭാ​ഗം അ​റി​യി​ച്ചു.