ആ​ല​പ്പു​ഴ മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ റോ​ഡു​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ന്
Friday, October 30, 2020 10:46 PM IST
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ മ​ണ്ഡ​ല​ത്തി​ലെ റോ​ഡു​ക​ളു​ടെ സ​മ​ഗ്ര വി​ക​സ​നം ല​ക്ഷ്യം വ​ച്ച് 79.6 കോ​ടി രൂ​പ മു​ട​ക്കി​ൽ നി​ർ​മി​ച്ചു പൂ​ർ​ത്തീ​ക​രി​ച്ച 14 റോ​ഡു​ക​ളു​ടെ​യും നി​ർ​മാ​ണം ആ​രം​ഭി​ക്കു​ന്ന മൂ​ന്നു​റോ​ഡു​ക​ളു​ടെ​യും ഉ​ദ്ഘാ​ട​നം ധ​ന​മ​ന്ത്രി ഡോ. ​ടി.​എം. തോ​മ​സ് ഐ​സ​ക് നി​ർ​വ​ഹി​ക്കും. പൊ​തു​മ​രാ​മ​ത്തു ര​ജി​സ്ട്രേ​ഷ​ൻ മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് റോ​ഡു​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​ത്.

ഉ​ദ്ഘാ​ട​നം ചെ​യ്യ​പ്പെ​ടു​ന്ന വി​വി​ധ റോ​ഡു​ക​ളു​ടെ വി​വ​രം ചു​വ​ടെ: ബ​ജ​റ്റ് വ​ർ​ക്ക് 2018-19 എ​സ്എ​ൽ പു​രം റോ​ഡ് പു​ന​രു​ദ്ധാ​ര​ണം, അ​വ​ലു​കു​ന്ന് പ​ബ്ലി​ക് റോ​ഡ്, ആ​സ്പി​ൻ​വാ​ൾ മ​ദ്ര​സ റോ​ഡ്, ഗ്യാ​സ് ഏ​ജ​ൻ​സി കോ​മ​ള​പു​രം റോ​ഡ്, ഗു​രു​പു​രം പാ​തി​ര​പ്പ​ള്ളി റോ​ഡ്, ത​ല​വ​ടി എ​കെ​ജി ജം​ഗ്ഷ​ൻ റോ​ഡ്, ആ​ല​പ്പു​ഴ-​മ​ധു​ര റോ​ഡ് മു​ഹ​മ്മ വ​രെ റീ​ടാ​റിം​ഗ് (നി​ർ​മാ​ണോ​ദ്ഘാ​ട​നം), മ​ണ്ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ കോ​മ​ള​പു​രം പാ​ലം മു​ത​ൽ മ​ട​യ​ൻ​തോ​ട് പാ​ലം വ​രെ​യു​ള്ള റോ​ഡ്, വ​ലി​യ ക​ല​വൂ​ർ-​എ​ലി​പ്പ​നം റോ​ഡ്, ആ​ല​പ്പു​ഴ മ​ണ്ഡ​ല​ത്തി​ലെ വാ​റ​ൻ ക​വ​ല കോ​ൾ​ഗേ​റ്റ് കാ​വു​ങ്ക​ൽ റോ​ഡ്, മ​ണ്ണ​ഞ്ചേ​രി സ്കൂ​ൾ കു​ന്ന​പ്പ​ള്ളി ആ​ല​ഞ്ചേ​രി റോ​ഡ് (നി​ർ​മാ​ണോ​ദ്ഘാ​ട​നം), മ​ണ്ണ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ എ​സ് ക​നാ​ൽ ഖാ​ദി ആ​ല​ഞ്ചേ​രി റോ​ഡ്, എ​എ​സ് ക​നാ​ൽ ഈ​സ്റ്റ് തീ​രം റോ​ഡ് മു​ത​ൽ തെ​ക്ക് ക​ല​വൂ​ർ പാ​ലം വ​രെ​യു​ള്ള റോ​ഡ് (നി​ർ​മാ​ണോ​ദ്ഘാ​ട​നം), ക​ല​വൂ​ർ-​മ​ണ്ണ​ഞ്ചേ​രി റോ​ഡ് പു​ന​രു​ദ്ധാ​ര​ണം, കാ​ട്ടൂ​ർ ക​ല​വൂ​ർ റോ​ഡ് പു​ന​രു​ദ്ധാ​ര​ണം, മ​ണ്ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ എ​ൻ​എ​ച്ച്എ​ൻ​എ​സ്എ​സ് മം​ഗ​ല​പു​രം റോ​ഡ്, ആ​ല​പ്പു​ഴ അ​ർ​ത്തു​ങ്ക​ൽ റോ​ഡ് (മാ​രാ​രി​ക്കു​ളം ബീ​ച്ച് ജം​ഗ്ഷ​ൻ), ത്രി​വേ​ണി ജം​ഗ്ഷ​ൻ കോ​ർ​ത്തു​ശേ​രി ബീ​ച്ച് റോ​ഡ്, ആ​ല​പ്പു​ഴ അ​ർ​ത്തു​ങ്ക​ൽ റോ​ഡ് (മാ​രാ​രി​ക്കു​ളം സൗ​ത്ത് പ​ഞ്ചാ​യ​ത്ത് തെ​ക്കു വ​ശം), ആ​ല​പ്പു​ഴ അ​ർ​ത്തു​ങ്ക​ൽ റോ​ഡ് (ചെ​ട്ടി​കാ​ട് ജം​ഗ്ഷ​ൻ).

ച​ട​ങ്ങി​ൽ എ.​എം ആ​രി​ഫ് എം​പി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​വേ​ണു​ഗോ​പാ​ൽ, വി​വി​ധ പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റു​മാ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ സ​ന്നി​ഹി​ത​രാ​കും.