വ​ള്ളം തി​ര​യി​ൽ​പ്പെ​ട്ട് ത​ക​ർ​ന്നു
Friday, October 30, 2020 10:47 PM IST
അ​ന്പ​ല​പ്പു​ഴ: മ​ത്സ്യ​ബ​ന്ധ​ന വ​ള്ളം തി​ര​യി​ൽ​പെ​ട്ട് ത​ക​ർ​ന്നു. ക​ട​ലി​ൽ വീ​ണ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ അ​ദ്ഭുത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. പു​ന്ന​പ്ര വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് 17-ാം വാ​ർ​ഡ് പൂ​ന്തു​റശേ​രി​ൽ ജോ​ർ​ജി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള അ​ൽ​ഫോ​ൻ​സാ വ​ള്ള​മാ​ണ് അ​പ​ക​ട​ത്തി​ൽപ്പെട്ട​ത്. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം നാ​ലോ​ടെ വാ​ട​യ്ക്ക​ൽ ക​ട​പ്പു​റ​ത്തു​നി​ന്നാ​ണ് എ​ട്ടു തൊ​ഴി​ലാ​ളി​ക​ളു​മാ​യി മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പു​റ​പ്പെ​ട്ട​ത്. ഏ​ക​ദേ​ശം അ​റു​പ​തി​നാ​യി​രം രൂ​പ​യു​ടെ അ​യ​ല​യും ല​ഭി​ച്ചി​രു​ന്നു. ഇ​തു​മാ​യി തി​രി​കെ കാ​ക്കാ​ഴം ക​ട​പ്പു​റ​ത്ത് അ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് വ​ള്ളം ശ​ക്ത​മാ​യ തി​ര​യി​ൽ​പെ​ട്ട് ത​ല​കീ​ഴാ​യി മ​റി​ഞ്ഞ​ത്. ക​ട​ലി​ൽ വീ​ണ തൊ​ഴി​ലാ​ളി​ക​ൾ നീ​ന്തി ക​ര​യ്ക്കെ​ത്തി. വ​ള്ള​ത്തി​ന്‍റെ ര​ണ്ട് എ​ൻ​ജി​നും 40 കി​ലോ​യോ​ളം വ​ല​യും ത​ക​ർ​ന്നു. ഏ​ക​ദേ​ശം ര​ണ്ട​ര ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ച​താ​യി ഉ​ട​മ ജോ​ർ​ജ് പ​റ​ഞ്ഞു.

ഇ​തി​നി​ടെ മ​ത്സ്യബ​ന്ധ​ന​ത്തി​നി​ടെ വെ​ള്ളം ക​യ​റി അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ വ​ള്ള​വും തൊ​ഴി​ലാ​ളി​ക​ളെ​യും അ​ദ്ഭുത​ക​ര​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി​യ സം​ഭ​വ​വു​മു​ണ്ടാ​യി. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ അ​ഴീ​ക്ക​ൽ തു​റ​മു​ഖ​ത്തു നി​ന്നും മ​ത്സ്യ ബ​ന്ധ​ന​ത്തി​നു പോ​യ ദി​ലീ​പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഓം​കാ​രം എ​ന്ന വ​ള്ള​മാ​ണ് അ​പ​ക​ട​ത്തി​ൽപ്പെ​ട്ട​ത്. വ​ള്ള​ത്തി​ൽ വെ​ള്ളം ക​യ​റി​ത്തു​ട​ങ്ങി​യ​തോ​ടെ വി​വ​രം ആ​ല​പ്പു​ഴ ഫി​ഷ​റീ​സ് ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റെ അ​റി​യി​ച്ചു. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം ആ​ല​പ്പു​ഴ​യി​ൽ നി​ന്നു​ള്ള റ​സ്ക്യു ബോ​ട്ടി​ൽ എ​എ​സ്ഐ യേ​ശു​ദാ​സ്, ലൈ​ഫ് ഗാ​ർ​ഡു​ക​ളാ​യ ജോ​ർ​ജ്, ജ​യ​ൻ, സ്രാ​ങ്ക് കു​ഞ്ഞു​മോ​ൻ, ഡ്രൈ​വ​ർ ഖാ​ദ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് സാ​ഹ​സി​ക​മാ​യി വ​ള​ളം കെ​ട്ടി​വ​ലി​ച്ച് ഉ​ച്ച​യ്ക്കു ശേ​ഷം 2.45 ഓ​ടെ അ​ഴീ​ക്ക​ൽ തു​റ​മു​ഖ​ത്തെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.