തു​റ​വൂ​ർ മ​ഹാ​ക്ഷേ​ത്രോ​ത്സ​വം: ദേ​വ​സ്വം ബോ​ർ​ഡ് വ്യ​ക്ത​ത വ​രു​ത്ത​ണ​മെ​ന്ന് എ.​എം. ആ​രി​ഫ് എം​പി
Saturday, October 31, 2020 9:52 PM IST
ആ​ല​പ്പു​ഴ: തു​റ​വൂ​ർ മ​ഹാ​ക്ഷേ​ത്ര​ത്തി​ലെ പ്ര​സി​ദ്ധ​മാ​യ ദീ​പാ​വ​ലി ഉ​ത്സ​വ​ത്തി​ന്‍റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​ന് ക്ഷേ​ത്ര ആ​ചാ​ര​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ട​ന​ക​ളു​മാ​യും ഭ​ക്ത​ജ​ന​ങ്ങ​ളു​മാ​യും ച​ർ​ച്ച ചെ​യ്ത് എ​ത്ര​യും വേ​ഗം തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് വ്യ​ക്ത​ത വ​രു​ത്ത​ണ​മെ​ന്ന് എ.​എം.​ ആ​രി​ഫ് എം​പി ആ​വ​ശ്യ​പ്പെ​ട്ടു. ക്ഷേ​ത്ര ഉ​പ​ദേ​ശ​കസ​മി​തി​യു​ടെ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തി​നാ​ൽ ഏ​ഴി​ന് കൊ​ടി​ക​യ​റേ​ണ്ട ഉ​ത്സ​വ​ന​ട​ത്തി​പ്പി​നെ സം​ബ​ന്ധി​ച്ചും ആ​ന​യെ​ഴു​ന്ന​ള്ളി​പ്പി​നെ സം​ബ​ന്ധി​ച്ചും അ​വ്യ​ക്ത​ത​ക​ൾ നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ആ​ചാ​ര അ​നു​ഷ്ഠാ​ന​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ വി​ധം ആ​വ​ശ്യ​മാ​യ ആ​ന​ക​ളെ എ​ഴു​ന്ന​ള്ളി​ച്ച് ഉ​ത്സ​വം ന​ട​ത്താ​നു​ള്ള അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന് ദേ​വ​സ്വം മ​ന്ത്രി ക​ട​കംപ​ള്ളി സു​രേ​ന്ദ്ര​നും ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റി​നും അ​യ​ച്ച ക​ത്തി​ൽ എം​പി ആ​വ​ശ്യ​പ്പെ​ട്ടു.