ജി​എ​സ്ടി: സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി ഫ്യു​മ്മ
Saturday, October 31, 2020 9:52 PM IST
ആ​ല​പ്പു​ഴ: ജി​എ​സ്ടി വ​കു​പ്പി​ന്‍റെ അ​ന്യാ​യ നി​യ​മ​ഭേ​ദ​ഗ​തി​ക​ൾ എ​ത്ര​യും പെ​ട്ടെ​ന്ന് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഫ്യു​മ്മ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന സ​മ​ര​പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഫ്യു​മ്മ നേ​താ​ക്ക​ൾ നാ​ളെ രാ​വി​ലെ പ​ത്ത​ര​മു​ത​ൽ വൈ​കു​ന്നേ​രം മൂ​ന്നു​വ​രെ ഉ​പ​വ​സി​ക്കു​ന്നു. വ​ഴി​ച്ചേ​രി ജം​ഗ്ഷ​നു സ​മീ​പ​മു​ള്ള ജി​ല്ലാ ജി​എ​സ്ടി ഓ​ഫീ​സി​നു മു​ന്നി​ലാ​ണ് സ​മ​രം. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടോ​മി പു​ലി​ക്കാ​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് തോ​മ​സ് ആ​ന്‍റോ പു​ളി​ക്ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വെ​ങ്കി​ട്ട​രാ​മ​യ്യ​രാ​ണ് മു​ഖ്യ​പ്ര​ഭാ​ഷ​ക​ൻ. ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ന്‍റ​ണി ചാ​ക്കോ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ അ​നി​ൽ​കു​മാ​ർ ന​ന്ദി​യും പ​റ​യും.

മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളു​ടെ വി​ത​ര​ണം

മു​ഹ​മ്മ: പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ഫി​ഷ​റീ​സി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ മ​ത്സ്യ​ക​ർ​ഷ​ക​ർ​ക്കാ​യി ജ​ന​കീ​യ മ​ത്സ്യ​കൃ​ഷി ര​ണ്ടാംഘ​ട്ട​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന എ​ക്സ്‌സ​ൻ​സീ​വ്, കാ​ർ​പ്പ് എ​ന്നീ മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളു​ടെ വി​ത​ണം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ. ​ജ​യ​ലാ​ൽ സം​ഗീ​ത സം​വി​ധാ​യ​ക​ൻ ആ​ല​പ്പി ഋ​ഷി​കേ​ശി​ന് ന​ൽ​കി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.