645 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്
Saturday, October 31, 2020 9:55 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ ഇ​ന്നലെ 645 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. നാ​ലു​പേ​ർ വി​ദേ​ശ​ത്തു​നി​ന്നും മൂ​ന്നു​പേ​ർ ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽനി​ന്നും വ​ന്ന​വ​രാ​ണ്. 635 പേ​ർ​ക്കു സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. മൂ​ന്നു​പേ​രു​ടെ സ​ന്പ​ർ​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.
571 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി. ആകെ 24,110 ​പേ​ർ രോ​ഗ​മു​ക്ത​രാ​യി. 8700 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്.
ജി​ല്ല​യി​ൽ 259 പേ​രാ​ണ് വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​ത്. 1983 പേ​ർ സി​എ​ഫ്എ​ൽ​ടി​സി​ക​ളി​ലും 5412 പേ​ർ വീ​ടു​ക​ളി​ലും ഐ​സോ​ലേ​ഷ​നി​ലു​ണ്ട്. 1062 പേ​രെ​യാ​ണ് ഇ​ന്ന​ലെ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ലേ​ക്ക് പു​തു​താ​യി പ്ര​വേ​ശി​പ്പി​ച്ച​ത്. 571 പേ​രെ ഒ​ഴി​വാ​ക്കി. 947 പേ​രെ ക്വാ​റന്‍റൈ​നി​ൽനി​ന്നും ഒ​ഴി​വാ​ക്കി​യ​പ്പോ​ൾ 1208 പേ​ർ​ക്ക് ക്വാ​റന്‍റൈൻ നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തു. 166 പേ​ർ വി​ദേ​ശ​ത്തു​നി​ന്നും ഇ​ന്ന​ലെ​യെ​ത്തി. 193 പേ​രാ​ണ് ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽനി​ന്നു​മെ​ത്തി​യ​ത്. ഇ​ന്ന​ലെ 3712 സാ​ന്പി​ളു​ക​ളു​ടെ ഫ​ലം വ​ന്നു. പു​തു​താ​യി 4099 സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്കും അ​യ​ച്ചു.
ലോ​ക്ക്ഡൗ​ണ്‍ ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 36 കേ​സു​ക​ളാ​ണ് ഇ​ന്ന​ലെ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. 25 പേ​രെ അ​റ​സ്റ്റു​ചെ​യ്തു. മാ​സ്ക് ധ​രി​ക്കാ​ത്ത​തി​ന് 272 പേ​ർ​ക്കെ​തി​രെ​യും സാ​മൂ​ഹ്യാ​ക​ലം പാ​ലി​ക്കാ​ത്ത​തി​ന് 897 പേ​ർ​ക്കെ​തി​രെ​യും നി​രോ​ധ​നാ​ജ്ഞ ലം​ഘ​നം ന​ട​ത്തി​യ​തി​ന് നാ​ലു കേ​സു​ക​ളി​ലാ​യി 30 പേ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി സ്വീ​ക​രി​ച്ചു.