കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് യു​വ​തി മ​രി​ച്ചു
Saturday, October 31, 2020 10:34 PM IST
ഹ​രി​പ്പാ​ട്: കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് യു​വ​തി മ​രി​ച്ചു. മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. കൊ​ല്ലം ശൂ​ര​നാ​ട് ന​ടു​വി​ലേ​മു​റി അ​രു​ണോ​ദ​യ​ത്തി​ൽ അ​ഞ്ജു സു​ധീ​ഷ് (26) ആ​ണ് മ​രി​ച്ച​ത്. ദേ​ശീ​യ​പാ​ത​യി​ൽ ക​രു​വാ​റ്റ ക​ന്നു​കാ​ലി​പാ​ല​ത്തി​നു​സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ 11 നാ​യി​രു​ന്നു അ​പ​ക​ടം. ഇ​വ​ർ സ​ഞ്ച​രി​ച്ച കാ​ർ എ​തി​രെ​വ​ന്ന ലോ​റി​യി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. കാ​റി​ലു​ണ്ടാ​യി​രു​ന്ന അ​ഞ്ജു​വി​ന്‍റെ പി​താ​വ് വാ​സു​ദേ​വ​ൻ നാ​യ​ർ, ഭാ​ര്യ രേ​ണു​ക ദേ​വി, മ​ക​ൻ അ​രു​ണ്‍ വി. ​ദേ​വ് എ​ന്നി​വ​ർ​ക്കാ​ണ് പ​രു​ക്കേ​റ്റ​ത്. ഇ​വ​രെ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. രേ​ണു​കാ​ദേ​വി​യു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

പെ​രു​ന്പാ​വൂ​ർ ഓ​ട​ക്കാ​ലി പ​നി​ച്ച​യം കോ​ലാ​ഞ്ഞി​ക്കു​ടി​യി​ൽ സു​ധീ​ഷി​ന്‍റെ ഭാ​ര്യ​യാ​യ അ​ഞ്ജു ഒ​രു മാ​സ​മാ​യി ശൂ​ര​നാ​ട്ടെ കു​ടും​ബ​വീ​ട്ടി​ലാ​യി​രു​ന്നു. ഭ​ർ​തൃ​പി​താ​വ് ക്വാ​റ​ന്ൈ‍​റ​യി​നി​ലാ​യ​തോ​ടെ ശൂ​ര​നാ​ട്ടേ​ക്ക് പോ​യ അ​ഞ്ജു​വി​നെ പെ​രു​ന്പാ​വൂ​രി​ലെ ഭ​ർ​ത്തൃ​ഗൃ​ഹ​ത്തി​ലേ​ക്കു തി​രി​കെ​കൊ​ണ്ടു​വി​ടാ​നാ​യി പോ​വു​ക​യാ​യി​രു​ന്നു.ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​ൽ കൊ​ല്ല​ത്തേ​ക്കു പോ​വു​ക​യാ​യി​രു​ന്ന ലോ​റി ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നുഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​ർ റോ​ഡ​രി​കി​ലെ താ​ഴ്ച​യി​ലേ​ക്ക് തെ​റി​ച്ചു പോ​യി.

ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​രെ ഉ​ട​ൻ ത​ന്നെ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും വ​ഴി​മ​ധ്യേ അ​ഞ്ജു മ​രി​ച്ചു. മൃ​ത​ദേ​ഹം വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. അ​ഞ്ജു ഗ​വേ​ഷ​ണ വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്നു.