ഒ​ഫ​ൻ​സ് ഡി​റ്റ​ക്്ഷ​ൻ കാ​മ​റ​ക​ൾ സ്ഥാ​പി​ക്കാ​ൻ ന​ട​പ​ടി
Sunday, November 22, 2020 10:32 PM IST
ആ​ല​പ്പു​ഴ: മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്ക് ഇ​നി ഉ​ദ്യോ​ഗ​സ്ഥ​ർ നി​ര​ത്തി​ലി​റ​ങ്ങേ​ണ്ട, നി​യ​മം ലം​ഘി​ക്കു​ന്ന​വ​രെ കു​ടു​ക്കാ​ൻ ജി​ല്ല​യി​ൽ ഉ​ട​ൻ 50 ഒ​ഫ​ൻ​സ് ഡി​റ്റ​ക​്ഷ​ൻ കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന് ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് വി​ഭാ​ഗ​ത്തി​ന്‍റെ കീ​ഴി​ൽ അ​ടു​ത്ത നാ​ലു​മാ​സ​ത്തി​നു​ള്ളി​ൽ പു​തി​യ സം​വി​ധാ​നം പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​കും. ക​രാ​ർ ഏ​റ്റെ​ടു​ത്ത കെ​ൽ​ട്രോ​ണ്‍ അ​ടു​ത്ത മാ​സം ആ​ദ്യം കാ​മ​റ സ്ഥാ​പി​ക്കു​ന്ന ജോ​ലി​ക​ൾ ആ​രം​ഭി​ക്കും.
ജി​ല്ല​യി​ൽ പോ​ലീ​സും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും സ്ഥാ​പി​ച്ചി​ട്ടു​ള്ള 40 കാ​മ​റ​ക​ൾ​ക്കു പു​റ​മേ​യാ​ണ് ദേ​ശീ​യ​പാ​ത​യി​ൽ ഒ​ഫ​ൻ​സ് ഡി​റ്റ​ക്​ഷ​ൻ കാ​റ​മ​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത്. പ​ക​ലും രാ​ത്രി​യി​ലും നി​യ​മം ലം​ഘ​ച്ചാ​ൽ കു​ടു​ക്കാ​ൻ ക​ഴി​യു​ന്ന ആ​ധു​നി​ക സം​വി​ധാ​ന​മു​ള്ള കാ​മ​റ​ക​ളാ​ണ് സ്ഥാ​പി​ക്കു​ന്ന​ത്. പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ൾ, തി​ര​ക്കേ​റി​യ ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ൾ, അ​പ​ക​ട സോ​ണു​ക​ൾ എ​ന്നി​വ​ട​ങ്ങ​ളി​ലാ​ണ് കാ​മ​റ വ​യ്ക്കു​ന്ന​ത്. താ​ലൂ​ക്ക് അ​ടി​സ്ഥാ​ന​ത്തി​ൽ ലിസ്റ്റ് ത​യാ​റാ​ക്കി. നാ​ലു ല​ക്ഷം രൂ​പ​യി​ൽ അ​ധി​കം വി​ല​വ​രു​ന്ന കാ​മ​റ​ക​ളി​ൽ മോ​ബൈ​ൽ സിം ​സം​വി​ധാ​ന​വും ഉ​ണ്ട്. അ​ന്പ​ല​പ്പു​ഴ ജം​ഗ്ഷ​നി​ൽ കാ​മ​റ​ക​ളു​ടെ ഏ​കീ​ക​ര​ണ​ത്തി​ന് ക​ണ്‍​ട്രോ​ൾ​റൂം തു​റ​ക്കും. ഇ​തി​ന് ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സി​ന്‍റെ മു​റി മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പ് വാ​ട​കയ്ക്കെ​ടു​ത്തു.
ക​ണ്‍​ട്രോ​ൾ റൂ​മി​ൽ ഒ​രു ജീ​വ​ന​ക്കാ​ര​ന് അ​ഞ്ചു കാ​മ​റ​ക​ൾ ഒ​രേ​സ​മ​യം നി​രീ​ക്ഷി​ക്കാ​ൻ ക​ഴി​യും. ചി​ത്ര​ങ്ങ​ൾ കാ​മ​റ​ക​ൾ ത​ന്നെ സ്റ്റി​ൽ ചെ​യ്യാ​ൻ ക​ഴി​യും. ആ​വ​ശ്യ​മെ​ങ്കി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും സ്റ്റി​ൽ ചെ​യ്യാം. തു​ട​ർ​ന്ന് നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ വാ​ഹ​ന ഉ​ട​മ​ക്ക് നോ​ട്ടീ​സ് ന​ൽ​കും. ഭാ​രി​ച്ച ചെ​ല​വോ സാ​ങ്കേ​തി​ക​ത്വ​മോ നോ​ക്കാ​തെ ഒ​രു​സ്ഥ​ല​ത്തു നി​ന്നും മ​റ്റൊ​രി​ട​ത്തേ​ക്കു വേ​ഗ​ത്തി​ൽ കാ​മ​റ മാ​റ്റി സ്ഥാ​പി​ക്കാ​ൻ ക​ഴി​യു​ന്ന ല​ളി​ത​മാ​യ രീ​തി​യി​ലാ​ണ്. സീ​റ്റ് ബെ​ൽ​റ്റ്, ഹെ​ൽ​മെ​റ്റ് എ​ന്നി​വ ധ​രി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന​തും അ​മി​ത​വേ​ഗ​മു​ണ്ടോ​യെ​ന്ന​തും സി​ഗ്ന​ൽ ലൈ​റ്റ് ലം​ഘ​ന​വും അ​ല​ക്ഷ്യ​മാ​യ ഡ്രൈ​വിം​ഗും ഇ​തി​ലൂ​ടെ ക​ണ്ടു​പി​ടി​ക്കാ​നാ​കും