കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യു​ടെ പ​ത്രി​ക ത​ള്ളി​യ​ത് വി​വാ​ദ​ത്തി​ൽ, യു​ഡി​എ​ഫ് കോ​ട​തി​യി​ലേ​ക്ക്
Sunday, November 22, 2020 10:34 PM IST
ചെ​ങ്ങ​ന്നൂ​ർ: ന​ഗ​ര​സ​ഭ 16-ാം വാ​ർ​ഡി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക ത​ള്ളി​യ വ​ര​ണാ​ധി​കാ​രി​യു​ടെ ന​ട​പ​ടി​ക്കെ​തി​രെ യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ഹൈ​ക്കോ​ട​തി​യി​ൽ കേ​സ് ഫ​യ​ൽ ചെ​യ്യും. അ​തി​നാ​യി ഹൈ​ക്കോ​ട​തി​യി​ലെ സീ​നി​യ​ർ അ​ഭി​ഭാ​ഷ​ക​നോ​ട് നി​യ​മോ​പ​ദേ​ശം തേ​ടി​യ​താ​യി യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ക​ണ്‍​വീ​ന​ർ പി.​വി. ജോ​ണ്‍ പ​റ​ഞ്ഞു. ചെ​ങ്ങ​ന്നൂ​ർ ന​ഗ​ര​സ​ഭ 16 -ഐ​ടി​ഐ വാ​ർ​ഡി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ച ആ​ർ. ബി​ജു​വി​ന്‍റെ പ​ത്രി​ക​യാ​ണ് ത​ള്ളി​യ​ത്. ബി​ജു മു​ന്പ് മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​റാ​യി​രു​ന്ന കാ​ല​ത്തെ ഒ​രു ക്രി​മി​ന​ൽ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ട​തി ര​ണ്ടു വ​ർ​ഷ​ത്തെ ത​ട​വുശി​ക്ഷ​ വി​ധി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ഈ ​വി​ധി​ക്കു​മേ​ൽ ഹൈ​ക്കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും ശി​ക്ഷാ​വി​ധി​യി​ൽ സ്റ്റേ ​വാ​ങ്ങു​ക​യോ, റ​ദ്ദു​ചെ​യ്യു​ക​യോ ചെ​യ്തി​രു​ന്നി​ല്ല. ഇ​താ​ണ് പ​ത്രി​ക ത​ള്ളാ​നു​ണ്ടാ​യ നി​യ​മ പ്ര​ശ്ന​മാ​യി വ​ര​ണാ​ധി​കാ​രി​കൂ​ടി​യാ​യ ചെ​ങ്ങ​ന്നൂ​ർ ആ​ർ​ഡി​ഒ ജി. ​ഉ​ഷാ​കു​മാ​രി നി​രീ​ക്ഷി​ച്ച​ത്.
അ​തേ സ​മ​യം പ​ത്രി​ക ത​ള്ളി​യ സം​ഭ​വ​ത്തി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ ഭാ​ഗം കേ​ൾ​ക്കാ​ൻ വ​ര​ണാ​ധി​കാ​രി ത​യാ​റാ​യി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം. ഇ​ങ്ങ​നെ​യൊ​രു പ്ര​ശ്ന​മു​ള്ള​താ​യി വ​ര​ണാ​ധി​കാ​രി പ​ത്രി​ക ത​ള്ളും മു​ന്പ് ചൂ​ണ്ടി​ക്കാ​ണി​ച്ചി​ല്ല​ന്നും പി.​വി. ജോ​ണ്‍ പ​റ​ഞ്ഞു. നി​സാ​ര കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് പ​ത്രി​ക ത​ള്ള​രു​തെ​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നി​ർ​ദേ​ശം നി​ല​വി​ലു​ണ്ട്. ഇ​തൊ​ന്നും ഇ​വി​ടെ പാ​ലി​ക്ക​പ്പെ​ട്ടി​ല്ലെ​ന്നും പി.​വി. ജോ​ണ്‍ ചൂ​ണ്ടി​ക്കാ​ട്ടി. തി​ങ്ക​ളാ​ഴ്ച ഹൈ​ക്കോ​ട​തി​യി​ൽ കേ​സ് ഫ​യ​ൽ ചെ​യ്യാ​നാ​ണ് തീ​രു​മാ​നം. തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ൾ ഇ​തി​ന​കം ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞ​തി​നാ​ൽ സം​ഭ​വ​ത്തി​ൽ സ്റ്റേ ​ല​ഭി​ക്കാ​നി​ട​യി​ല്ല. എ​ന്നാ​ൽ കേ​സു​മാ​യി മു​ന്നോ​ട്ടുപോ​കാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. കോ​ണ്‍​ഗ്ര​സ് ചെ​ങ്ങ​ന്നൂ​ർ മു​നി​സി​പ്പ​ൽ വെ​സ്റ്റ് മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റു കൂ​ടി​യാ​യ ആ​ർ. ബി​ജു 2010-15 കാ​ല​യ​ള​വി​ൽ ഇ​തേ വാ​ർ​ഡി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് ന​ഗ​ര​സ​ഭാം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു. ക​ഴി​ഞ്ഞ​ത​വ​ണ ഇ​വി​ടെ വ​നി​താ വാ​ർ​ഡാ​യ​തി​നാ​ൽ മ​ത്സ​ര രം​ഗ​ത്തു നി​ന്നും മാ​റി നി​ൽ​ക്കു​ക​യാ​യി​രു​ന്നു. കോ​ണ്‍​ഗ്ര​സി​ന്‍റെ ത​ന്നെ സു​ജാ​ജോ​ണ്‍ ആ​യി​രു​ന്നു ഇ​വി​ടെ വി​ജ​യി​ച്ച​ത്.
ബി​ജു​വി​ന്‍റെ പ​ത്രി​ക ത​ള്ളി​യ​തോ​ടെ ഇ​വി​ടെ , എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യ സ​തീ​ഷ് ജേ​ക്ക​ബും ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യ മ​നു കൃ​ഷ്ണ​നു​മാ​ണ് മ​ത്സ​ര​രം​ഗ​ത്ത് ഇ​പ്പോ​ഴു​ള്ള​ത്. കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യു​ടെ പ​ത്രി​ക ത​ള്ളി​യ​തോ​ടെ ഡ​മ്മി സ്ഥാ​നാ​ർ​ഥി​യി​ല്ലെ​ന്ന​തും യു​ഡി​എ​ഫി​നെ അ​ങ്ക​ലാ​പ്പി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്.