സൈ​ബ​ർ ക​രിനി​യ​മം പി​ൻ​വ​ലി​ക്ക​ണമെന്ന്
Monday, November 23, 2020 10:17 PM IST
കാ​യം​കു​ളം: സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്ക് ത​ട​യി​ടാ​ൻ എ​ന്ന പേ​രി​ൽ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ അ​ട​ക്ക​മു​ള്ള സ​ർവമാ​ധ്യ​മ​ങ്ങ​ളെ​യും മൂ​ക്കുക​യ​ർ ഇ​ടാ​നു​ള്ള പോ​ലീ​സ് ആ​ക്‌ടിലെ​ നി​യ​മഭേ​ദ​ഗ​തി ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​മാ​ണെ​ന്ന് സോ​ഷ്യ​ൽ ഫോ​റം ആ​രോ​പി​ച്ചു.​ ദീ​ർ​ഘ​നാ​ൾ ന​മ്മ​ൾ പൊ​രു​തി നേ​ടി​യ സ്വാ​ത​ന്ത്ര്യം ഒ​രൊ​റ്റ നി​യ​മഭേ​ദ​ഗ​തി​യി​ലൂ​ടെ ഇ​ല്ലാ​താ​ക്കു​ന്ന​ത് ജ​നാ​ധി​പ​ത്യ​ത്തെ അ​ട്ടി​മ​റി​ക്കാ​നു​ള്ള ഇ​ട​തു​സ​ർ​ക്കാ​രി​ന്‍റെ നീ​ക്കം രാ​ജ്യ​ത്ത് അ​പ​ക​ട സൂ​ച​ന ന​കു​ന്ന​താ​ണെ​ന്ന് സോ​ഷ്യ​ൽ ഫോ​റം ആ​രോ​പി​ച്ചു. ​പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ ഒ. ഹാ​രി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി.​ ദി​ലീ​പ​ൻ, ഉ​ദ​യ​കു​മാ​ർ ചേ​രാ​വ​ള്ളി, മ​ഖ്ബൂ​ൽ മു​ട്ടാ​ണി​ശേ​രി, ക​ലേ​ഷ് മാ​നി​മ​ന്ദി​രം, ജ​യ​ച​ന്ദ്ര​ൻ മു​രു​ക്കു​മൂ​ട്, സ​ജീ​ർ കു​ന്നു​ക​ണ്ടം, എ​ൻ. ആ​ർ. അ​ജ​യ​കു​മാ​ർ, ന​സീ​ബ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

വാ​ഹ​ന ഗ​താ​ഗ​തം നി​രോ​ധി​ച്ചു

മ​ങ്കൊ​ന്പ്: വൈ​ശ്യം​ഭാ​ഗം-​ച​ന്പ​ക്കു​ളം പൂ​പ്പ​ള്ളി​-കൈ​ന​ക​രി റോ​ഡി​ൽ ടാ​റിം​ഗ് ജോ​ലി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​ന്നു മു​ത​ൽ ഒ​രാ​ഴ്ചത്തേക്ക് ഇ​തു​വ​ഴി​യു​ള്ള വാ​ഹ​ന ഗ​താ​ഗ​തം നി​രോ​ധി​ച്ച​താ​യി ദേ​ശീ​യ​പാ​ത വി​ഭാ​ഗം ആ​ല​പ്പു​ഴ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നിയ​ർ അ​റി​യി​ച്ചു.