ആലപ്പുഴ: ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കാൻ 82 പേർ. 43 പുരുഷന്മാരും 39 സ്ത്രീകളും. കഞ്ഞിക്കുഴി ഡിവിഷനിലാണ് ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ മത്സരിക്കുന്നത്- ആറുപേർ. ഭരണിക്കാവിലും വയലാറിലും അരൂരിലും അഞ്ചുപേർ മത്സരരംഗത്തുണ്ട്. പുന്നപ്രയിലും കരുവാറ്റയിലും ചന്പക്കുളത്തും പള്ളിപ്പുറത്തും നാലുപേർ വീതവും ബാക്കിയെല്ലായിടത്തും മൂന്നുപേർ വീതവുമാണ് മത്സരരംഗത്തുള്ളത്.
789 പേർ നഗരസഭകളിൽ നിന്നായി മത്സരിക്കുന്നു. 403 പുരുഷന്മാരും 386 സ്ത്രീകളുമാണ് മത്സരിക്കുന്നത്. 508 പേരാണ് ബ്ലോക്ക് പഞ്ചായത്തിൽനിന്നും മത്സരിക്കുന്നത്.
ഇതിൽ 231 പുരുഷന്മാരും 277 സ്ത്രീകളും ഉൾപ്പെടും. വിവിധ ഗ്രാമ പഞ്ചായത്തുകളിൽനിന്നായി 3951 പേർ മത്സരിക്കുന്നുണ്ട്. ഇതിൽ 1784 പുരുഷന്മാരും 2167 സ്ത്രീകളും ഉൾപ്പെടും.
ജില്ലാ പഞ്ചായത്ത്
സ്ഥാനാർഥികൾ
(ചിഹ്നവും):
അരൂർ: തങ്കപ്പൻ (വി. ലെനിൻ-ആന), ദലീമ (ചുറ്റികയും അരിവാളും നക്ഷത്രവും), കെ.കെ. പ്രസാദ് (ക്രിക്കറ്റ് ബാറ്റ്), മണിലാൽ (മോതിരം), അഡ്വ. ടി.എച്ച്. സലാം (കൈപ്പത്തി).
പൂച്ചാക്കൽ: ബിനിത പ്രമോദ് (ചുറ്റികയും അരിവാളും നക്ഷത്രവും), ശ്രീദേവി വിപിൻ (താമര), റെജീന സലീം (കൈപ്പത്തി)
പള്ളിപ്പുറം: എം.എസ്. ഗോപാലകൃഷ്ണൻ (താമര), വക്കച്ചൻ (ടെലിവിഷൻ), അഡ്വ. പി.എസ്. ഷാജി (ചുറ്റികയും അരിവാളും നക്ഷത്രവും), സുഗന്ധി (കൈപ്പത്തി).
കഞ്ഞിക്കുഴി: വി. ഉത്തമൻ (ചുറ്റികയും അരിവാളും നക്ഷത്രവും), കുഞ്ഞുമോൻ (മൊബൈൽ ഫോണ്‍), കെ. പുരുഷോത്തമൻ (കൈപ്പത്തി), പൊന്നപ്പൻ ചെറുകാട് (ആന), അഡ്വ. പ്രശാന്ത് ഭീം (ക്രിക്കറ്റ് ബാറ്റ്), അഡ്വ. പി. വിജേഷ്കുമാർ (താമര).
ആര്യാട്: ആർ. ഉണ്ണിക്കൃഷ്ണൻ (താമര), സി.സി. നാസർ (കൈപ്പത്തി), അഡ്വ. ആർ. റിയാസ് (ചുറ്റികയും അരിവാളും നക്ഷത്രവും).
വെളിയനാട്: എം.വി. പ്രിയ (ചുറ്റികയും അരിവാളും നക്ഷത്രവും), ബിന്ദു വിനയകുമാർ (താമര), ലളിതകുമാരി (കൈപ്പത്തി).
ചന്പക്കുളം: ജയ്സപ്പൻ മത്തായി (താമര), ബിനു ഐസ്ക രാജു (രണ്ടില), മുരളീധരൻ കൊഞ്ചേരില്ലം (ആന), റ്റിജിൻ ജോസഫ് (കൈപ്പത്തി).
പള്ളിപ്പാട്: ആർ. രജനി (താമര), എ. ശോഭ (ധാന്യക്കതിരും അരിവാളും), ശ്രീദേവി രാജൻ (കൈപ്പത്തി).
ചെന്നിത്തല: ജി. ആതിര (തലയിൽ നെൽക്കതിരേന്തിയ കർഷകസ്ത്രീ), ബിന്ദു ശിവരാജൻ (താമര), ലിജ ഹരീന്ദ്രൻ (ചെണ്ട).
മാന്നാർ: ജി. പ്രമീള (താമര), വത്സല (ചുറ്റികയും അരിവാളും നക്ഷത്രവും), ശ്രീദേവി (കൈപ്പത്തി).
മുളക്കുഴ: ഉഷഭാസി (കൈപ്പത്തി), എസ്. സൗമ്യ (താമര), ഹേമലത (ചുറ്റികയും രിവാളും നക്ഷത്രവും).
വെണ്മണി: അനിത (കൈപ്പത്തി), മഞ്ജുളാദേവി-മഞ്ജു ശ്രീകുമാർ(ചുറ്റികയും അരിവാളും നക്ഷത്രവും), സ്മിത ഓമനക്കുട്ടൻ (താമര)
നൂറനാട്: അഡ്വ. കെ. തുഷാര (ചുറ്റികയും അരിവാളും നക്ഷത്രവും), പൊന്നമ്മ സുരേന്ദ്രൻ (താമര), സുനിതാദാസ് (മണ്‍വെട്ടിയും മണ്‍കോരിയും).
ഭരണിക്കാവ്: വൈ. അജിത്ത് (വൈദ്യുതബൾബ്), അവിനാശ് ഗംഗൻ (കൈപ്പത്തി), അവിനാശ് കുറുപ്പ് (ക്രിക്കറ്റ് ബാറ്റ്), ബിജു പ്ലാവിളയിൽ (മോതിരം), നികേഷ് തന്പി (ചുറ്റികയും അരിവാളും നക്ഷത്രവും)
കൃഷ്ണപുരം: ബിബിൻ സി. ബാബു(ചുറ്റികയും അരിവാളും നക്ഷത്രവും), എസ്. ഹരിഗോവിന്ദ് (താമര), അഡ്. കെ.പി. ശ്രീകുമാർ (കൈപ്പത്തി).
പത്തിയൂർ: വിശാഖ് പത്തിയൂർ (കൈപ്പത്തി), സഞ്ജീവ് ഗോപാലകൃഷ്ണൻ (താമര), കെ.ജി. സന്തോഷ് (ധാന്യക്കതിരും അരിവാളും).
മുതുകുളം: ജോണ്‍തോമസ് (കൈപ്പത്തി), എം. മഹേഷ്കുമാർ (താമര), ഷംഷാദ് റഹീം (മണ്‍കലം).
കരുവാറ്റ: അഡ്വ. ടി.എസ്. താഹ (ചുറ്റികയും അരിവാളും നക്ഷത്രവും), മോഹനൻ-കൊച്ചുകുഞ്ഞ് (കായ്ഫലമുള്ള തെങ്ങ്), എ.കെ. രാജൻ (കൈപ്പത്തി), അഡ്വ. കെ. ശ്രീകുമാർ (താമര).
അന്പലപ്പുഴ: പി. അഞ്ജു (ധാന്യക്കതിരും അരിവാളും), ബിന്ദു ബൈജു (കൈപ്പത്തി), സുസ്മിത ജോബി (താമര).
പുന്നപ്ര: അരിതബാബു (അലമാര), ആശ രുദ്രാണി(താമര), കുക്കു ഉന്മേഷ് (കൈപ്പത്തി), ഗീതബാബു (ചുറ്റികയും അരിവാളും നക്ഷത്രവും).
മാരാരിക്കുളം: പ്രതിഭ ജയശേഖർ (താമര), കെ.ജി. രാജേശ്വരി (ചുറ്റികയും അരിവാളും നക്ഷത്രവും), ശോശാമ്മ (കൈപ്പത്തി).
വയലാർ: വയലാർ ജയകുമാർ (ആന), തുറവൂർ ദേവരാജ് (കൈപ്പത്തി), എൻ.എസ്. ശിവപ്രസാദ് (ധാന്യക്കതിരും അരിവാളും), ശ്രീനിഷ് (മോതിരം), തുറവൂർ സന്തോഷ് (ക്രിക്കറ്റ് ബാറ്റ്).
മനക്കോടം: അപർണ സെബാസ്റ്റ്യൻ (താമര), ഇസബെല്ല ഷൈൻ (ധാന്യക്കതിരും അരിവാളും), സജിമോൾ ഫ്രാൻസിസ് (കൈപ്പത്തി).