ഡോ. ടി.കെ. സുമയ്ക്ക് അന്താരാഷ്‌ട്ര പു​ര​സ്കാ​രം
Wednesday, November 25, 2020 10:01 PM IST
ആ​ല​പ്പു​ഴ: വ ണ്ടാനം മെ​ഡി​ക്ക​ൽ കോളജ് ഫൈ​ലേ​റി​യ ഗ​വേ​ഷ​ണ വി​ഭാ​ഗം മേ​ധാ​വി ഡോ. ​ടി. കെ. ​സു​മ​യ് ക്ക് അ​ന്താ​രാഷ്‌ട്ര പു​ര​സ്കാ​രം. അ​മേ​രി​ക്ക​ൻ സൊ​സൈ​റ്റി ഓ​ഫ് ട്രോ​പ്പി​ക്ക​ൽ മെ​ഡി​സി​ൻ ആ​ൻ​ഡ് ഹൈ​ജീ​നി​ന്‍റെ 2020 ലെ ​അ​ന്താ​രാ​ഷ്ട്ര പു​ര​സ്കാ​രമാണ് ല​ഭി​ച്ചത്. മൂ​ന്നു ദ​ശാ​ബ്ദ​ക്കാ​ല​ത്തെ ആ​ത്മാ​ർ​ഥമാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ ഇ​ന്ത്യ​യി​ലെ​ത​ന്നെ മെ​ഡി​ക്ക​ൽ ഗ​വേ​ഷ​ണരം​ഗ​ത്ത് ഫൈ​ലേ​റി​യ ഗ​വേ​ഷ​ണ വി​ഭാ​ഗ​ത്തെ മു​ൻ​പ​ന്തി​യി​ൽ എ​ത്തി​ച്ച​തിനാണ് പു​ര​സ്കാ​രം.

ഈ ​പു​ര​സ്കാ​രം നേ​ടു​ന്ന ആ​ദ്യ​ത്തെ മ​ല​യാ​ളി​യാ​ണ് ഡോ.​ സു​മ. മ​ന്തുരോ​ഗ​ത്തി​ന്‍റെ പേ​രി​ൽ കു​പ്ര​സി​ദ്ധി നേ​ടി​യ പി​ന്നാക്ക ജി​ല്ല​യാ​യ ആ​ല​പ്പു​ഴ ജി​ല്ല​യി​ലും രോ​ഗം കൂ​ടു​ത​ലാ​യി ക​ണ്ടുവ​രു​ന്ന മ​റ്റു രാ​ജ്യ​ങ്ങ​ളി​ലെ​യും മ​ന്ത് രോ​ഗി​ക​ളു​ടെ എ​ണ്ണം കു​റ​യ്ക്കു​വാ​ൻ ഈ ​ഗ​വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം​മൂ​ലം ക​ഴി​ഞ്ഞി​ട്ടു​ണ്ട്. അ​മേ​രി​ക്ക​ൻ സൊ​സൈ​റ്റി ഓ​ഫ് ട്രോ​പ്പി​ക്ക​ൽ മെ​ഡി​സി​ൻ ആ​ൻ​ഡ് ഹൈ​ജീ​ൻ പ്ര​സി​ഡ​ന്‍റ് ഡോ​. ജോ​യ് ബ​ർ​മ​ൻ കഴിഞ്ഞ 15ന് ​അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു.