ക​ഞ്ചാ​വ് കേ​സ് പ്ര​തി​ക​ളെ തെ​ളി​വെ​ടു​പ്പാ​നാ​യി ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി
Thursday, November 26, 2020 10:40 PM IST
ചെ​ങ്ങ​ന്നൂ​ർ: മു​ള​ക്കു​ഴ​യി​ൽ അ​പ​ക​ടം ന​ട​ന്ന കാ​റി​ൽനി​ന്നും ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്ത സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളാ​യ യു​വാ​ക്ക​ളെ തെ​ളി​വെ​ടു​പ്പി​നാ​യി ചെ​ങ്ങ​ന്നൂ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി. അ​ടൂ​ർ, പ​ഴ​കു​ളം സ്വ​ദേ​ശി​ക​ളാ​യ പൊ​ൻ​മ​ന കി​ഴ​ക്കേ​തി​ൽ (ലൈ​ജു-25), ഫൈ​സ​ൽ (19), പ​റ​ന്പു​വാ​ര​ത്ത് വീ​ട്ടി​ൽ മ​ഹേ​ഷ് (36) എ​ന്നി​വ​രെ​യാ​ണ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യ​ത്. ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന സ്ഥ​ലം ഇ​വ​രു​ടെ വീ​ടു​ക​ൾ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ ഇ​ന്ന​ലെ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി കേ​ര​ള​ത്തി​ന് വെ​ളി​യി​ലേ​ക്കും പ്ര​തി​ക​ളെ കൊ​ണ്ടു​പോ​കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.
ക​ഴി​ഞ്ഞ 14ന് ​രാ​വി​ലെ ഒ​ന്പ​തോ​ടെ മു​ള​ക്കു​ഴ പ​ള്ളി​പ്പ​ടി​ക്കു സ​മീ​പം തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നും കോ​ട്ട​യം ഭാ​ഗ​ത്തേ​ക്കു പോ​യ കാ​ർ നി​യ​ന്ത്ര​ണംവി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു. സ​മീ​പ​വാ​സി​ക​ളും യാ​ത്ര​ക്കാ​രും ചേ​ർ​ന്ന് കാ​റി​നു​ള്ളി​ൽ ഉ​ണ്ടാ​യി​രു​ന്ന യു​വാ​ക്ക​ളെ വാ​ഹ​ന​ത്തി​ൽനി​ന്നും പു​റ​ത്തി​റ​ക്കി. നി​സാ​ര പ​രി​ക്കേ​റ്റ ഇ​വ​രെ ഓ​ട്ടോ​യി​ൽ ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ക്ക​വേ യു​വാ​ക്ക​ൾ പൊ​തി​ക​ൾ എ​ടു​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ നാ​ട്ടു​കാ​ർ​ക്കു സം​ശ​യം തോ​ന്നി ത​ട​യു​ക​യും പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. ചെ​ങ്ങ​ന്നൂ​ർ സി​ഐ ജോ​സ് മാ​ത്യു, എ​സ്ഐ എ​സ്.​വി. ബി​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​ഹ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് എ​ട്ടു​കി​ലോ​യോ​ളം വ​രു​ന്ന ക​ഞ്ചാ​വ് മു​ള​ക്കു​ഴ കോ​വി​ഡ് സെ​ക്ട്ര​ൽ മ​ജി​സ്ട്രേ​റ്റ് ലൈ​ജു മാ​ണി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ക​ണ്ടെ​ടു​ത്ത​ത്.