കോ​ണ്‍​ക്രീ​റ്റ് പാ​ത​യ്ക്ക് ഇ​രു​വ​ശ​വും ഭി​ത്തി നി​ർ​മി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Friday, November 27, 2020 10:18 PM IST
ആ​ല​പ്പു​ഴ: കാ​ർ​ത്തി​ക​പ്പ​ള്ളി ക​ണ്ട​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 15-ാം വാ​ർ​ഡി​ലു​ള്ള പു​ത്ത​ൻ​ത​റ​യി​ൽ മൂ​ന്നു​വ​ർ​ഷം മു​ന്പ് കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത വ​ഴി​യു​ടെ ഇ​രു​വ​ശ​വും ഭി​ത്തി നി​ർ​മി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ. സ്വ​കാ​ര്യവ്യ​ക്തി​യു​ടെ ഭൂ​മി ല​ഭ്യ​മാ​ക്കി 2020-2021 ലെ ​എ​ൻ​ആ​ർ​ഇ​ജി​എ​സ് അ​ഡീ​ഷ​ണ​ൽ ആ​ക്ഷ​ൻ പ്ലാ​നി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഭി​ത്തി കെ​ട്ടാ​നാ​ണ് ക​മ്മീ​ഷ​ൻ ജു​ഡീ​ഷൽ അം​ഗം പി. ​മോ​ഹ​ന​ദാ​സ് നി​ർ​ദേശം ന​ൽ​കി​യ​ത്. ക​ണ്ട​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യി​ൽനി​ന്നും ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് വാ​ങ്ങി​യി​രു​ന്നു.
റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും നി​ല​വും തെ​ങ്ങു​മാ​ണെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ഇ​ത് സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലാ​ണ്.
ഉ​ട​മ​സ്ഥ​ന്‍റെ അ​നു​വാ​ദ​മി​ല്ലാ​തെ നി​ർ​മാ​ണം ന​ട​ത്താ​ൻ ക​ഴി​യി​ല്ല. സ്വ​കാ​ര്യവ്യ​ക്തി​യോ​ട് സം​സാ​രി​ച്ച് അ​നു​മ​തി വാ​ങ്ങി​യി​ട്ടു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. പ​ട്ടോ​ളി മാ​ർ​ക്ക​റ്റ് സ്വ​ദേ​ശി രാ​മ​കൃഷ്ണ​ൻ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.